റിയാദ്: റോയല്‍ ബ്രേദേഴ്‌സ് കാളികാവ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോയൈാണ് മത്സരം. എ ഡിവിഷനില്‍ മത്സരിക്കുന്ന യുണൈറ്റഡ് ഫുഡ്‌ബോള്‍ ക്ലബ്, ഹാഫ് ലൈറ്റ് ഫുട്‌ബോള്‍ ക്ലബ് എന്നിവയുടെ ജേഴ്‌സി പ്രകാശനം ചെയ്തു. അല്‍ അബീറിന് വേണ്ടി റിയാദ് റീജിയണല്‍ മാനേജര്‍ ബിജു, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആഷിഖ്, മിന്‍ഹാജ്, ജോബി എന്നിവര്‍ സന്നിഹിതരായിരുന്നു.
കെ.കെ. ഫാസ്റ്റ് ഫുഡിന് വേണ്ടി മാനേജര്‍ സലിം ഹാജി പകരയും പങ്കെടുത്തു. യുണൈറ്റഡ് എഫ് സി യുടെ ജേഴ്‌സി സ്‌പോണ്‍സറില്‍ നിന്നു ടീം ക്യാപ്റ്റന്‍ സാഹിറും മുഖ്യ രക്ഷാധികാരി അലി കോളത്തിക്കല്‍, വൈസ് ക്യാപ്റ്റന്‍ ജാനിസ്, കീപ്പര്‍ ആദില്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഹാഫ് ലൈറ്റ് എഫ് സിക്കുവേണ്ടി ശരത്, അബ്ദു, ജസീം, ശബീര്‍ എന്നിവരും സ്‌പോണ്‍സറില്‍ നിന്ന് ജേഴ്‌സി ഏറ്റു വാങ്ങി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.