
റിയാദ്: ഉംറ തീര്‍ത്ഥാടകര്‍ക്ക് രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ സന്ദര്‍ശനം നടത്താന്‍ അനുമതി നല്‍കുന്ന പ്രത്യേക വിസിറ്റ് വിസ അനുവദിക്കുന്നു. ഫാമിലി വിസിറ്റ്, ബിസിനസ് വിസിറ്റ്, ലേബര്‍ വിസിറ്റ് വിസകള്‍ക്ക് പുറമെയാണ് ഉംറ വിസിറ്റ് വിസ അനുവദിക്കുന്നത്. 46 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് തുടക്കത്തില്‍ ഉംറ വിസിറ്റ് വിസ അനുവദിക്കുന്നത്. ഇന്ത്യ പട്ടികയില്‍ ഉള്‍പ്പെടാത്ത സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയില്ല.

ഉംറ വിസയില്‍ സൗദിയിലെത്തുന്നവര്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിട്ടില്ലെങ്കില്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഉംറ സര്‍വീസ് കമ്പനികള്‍ക്കാണ് പിഴ അടക്കാനുളള ഉത്തരവാദിത്തം, ഒരു തീര്‍ത്ഥാടകന് 25,000 റിയാലാണ് പിഴയെന്നും അധികൃതര്‍ അറിയിച്ചു. 240 ഉംറ സര്‍വീസ് കമ്പനികളില്‍ നടത്തിയ പരിശോധനകളില്‍ 208 കമ്പനികള്‍ക്കെതിരെ പഴി ചുമത്തി. നിവരവധി സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.





