Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

കെഎംസിസി ബേപ്പൂര്‍ അണ്ഡലം കമ്മറ്റി ബത്ഹ ഓഫീസ് ഉദ്ഘാടനം

റിയാദ്: കെഎംസിസി റിയാദ് ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസ് ബത്ഹയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളില്‍ കെഎംസിസി ഘടകങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സീതിസാഹിബും സി എച്ചും ഉള്‍പ്പെടെയുള്ള മുന്‍ഗാമികളുടെ ദീര്‍ഘവീക്ഷണവും പ്രവര്‍ത്തന ഫലവുമാണ് ഇന്ന് വിദ്യാഭ്യാസ രംഗത്ത് മുന്നേറാന്‍ സഹായകമായതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ഫൈസല്‍ ബാബു അധ്യക്ഷത വഹിച്ചു.

സൗദി നാഷണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട്, ഫറോക്ക് മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കോയ കല്ലമ്പാറ, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വനിതാ വിംഗ് ജനറല്‍ സെക്രട്ടറി ജസീല മൂസ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഒക്ടോബര്‍ മാസം അവസാനം ആരംഭിക്കുന്ന റിയാദ് ടാലന്റ് ക്ലബ്ബിന്റെ ലോഗോ പ്രകാശനം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി ജലീല്‍ തിരൂര്‍ നിര്‍വഹിച്ചു. ബേപ്പൂര്‍ മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റും പ്രമുഖ ട്രെയിനറുമായ സലീം മാസ്റ്റര്‍ ചാലിയം ടാലന്റ് ക്ലബ്ബിനെ പരിചയപ്പെടുത്തി.

സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ പി സി അബ്ദുള്‍ മജീദ്, അബ്ദുറഹ്മാന്‍ ഫറോക്ക്, അക്ബര്‍ വേങ്ങാട്ട്, ജില്ലാ ഭാരവാഹികളായ നജീബ് നെല്ലാങ്കണ്ടി, ഹനീഫ മൂര്‍ക്കനാട്, ജാഫര്‍ സ്വാദിഖ് പുത്തൂര്‍മഠം, ലത്തീഫ് മടവൂര്‍, വിവിധ മണ്ഡലം ഭാരവാഹികളായ ഗഫൂര്‍ പേരാമ്പ്ര, സിദ്ദീഖ് കൊറോളി, ഖാദര്‍ കാരന്തൂര്‍, കുഞ്ഞോയി കോടമ്പുഴ, റാഫി ബേപ്പൂര്‍, അബ്ദുസലാം ഫാറൂക്ക് കോളേജ്, ശംസുദ്ധീന്‍ സ്രാങ്ക്പടി സംസാരിച്ചു. ഓര്‍ഗനൈസിങ് സെക്രട്ടറി ഹാസിഫ് കളത്തില്‍ ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി ഹസ്സന്‍ അലി സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് രാമനാട്ടുകര നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top