
റിയാദ്: കെ.എം.സി.സി.മലപ്പുറം ജില്ലാ കമ്മറ്റി സെക്രട്ടറിയും വണ്ടൂര്‍ മണ്ഡലം പ്രസിഡന്റുമായിരുന്ന ശിഹാബ് കുട്ടശ്ശേരിക്ക് യാത്രയയപ്പ് നല്‍കി. ബതഹ് അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മണ്ഡലം കമ്മറ്റിയുടെ ഉപഹാരം ജനറല്‍ സെക്രട്ടറി ഷാഫി മാസ്റ്റര്‍ കരുവാരകുണ്ട് സമ്മാനിച്ചു. ഒരു പതിറ്റാണ്ടു സംഘടനയുടെ നേതൃസ്ഥാനത്ത് നിറഞ്ഞു നിന്നിരുന്ന അദ്ദേഹം വിവിധ പ്രാദേശിക കൂട്ടായ്മകളുടെ മുഖ്യ സംഘാടകനും ആയിരുന്നു.

പരിപാടിയില്‍ കെഎംസിസി ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ കോയാമു ഹാജി, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ശുഹൈബ് പനങ്ങാങ്ങര, മലപ്പുറം ജില്ലാ ഭാരവാഹികളായ മുഹമ്മദ് വേങ്ങര, അസീസ് വെങ്കിട്ട, ഷൗക്കത്ത് കടമ്പോട്ട്, റഫീഖ് പുല്ലൂര്‍, ശരീഫ് അരീക്കോട്, ഷാഫി ചിറ്റത്തുപാറ, ഇഖ്ബാല്‍ തിരൂര്‍, വണ്ടൂര്‍ മണ്ഡലം നേതാക്കളായ അഹമ്മദ് കുട്ടി മമ്പാട്, റഷീദ് ചോക്കാട്, അഷ്‌റഫ് കരുവാരകുണ്ട്, അബുട്ടി തുവ്വൂര്‍, ശിഹാബ് തങ്ങള്‍ കാളികാവ്, നാസര്‍ മമ്പാട്, ഉസ്മാന്‍ തെക്കന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
