
റിയാദ്: സൗദി പണ്ഡിത സഭയും ശൂറാ കൗണ്‍സിലും പുന സംഘടിപ്പിച്ച് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. ശൂറാ കൗണ്‍സില്‍ അസിസ്റ്റന്റ് സ്പീക്കറായി വനിതയെ നിയമിച്ചു.

പണ്ഡിത സഭയിലേക്ക് 20 സീനിയര്‍ സ്‌കോളേഴ്‌സിനെയാണ് നിയമിച്ചത്. ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ഷെയ്ഖ് നേതൃത്വം നല്‍കും. പരമോന്നത സഭയായ ശൂറാ കൗണ്‍സില്‍ അസിസ്റ്റന്റ് സ്പീക്കറായി ഡോ. ഹനാന്‍ ബിന്ത് അബ്ദുള്‍ റഹീം അല്‍ അഹ്മദിയെ നിയമിച്ചു. ആദ്യമായാണ് വനിതയെ അസിസ്റ്റന്റ് സ്പീക്കറായി നിയമിക്കുന്നത്. മിഷാല്‍ ബിന്‍ ഫഹാം അല്‍ സലാമിയാണ് പുതിയ ഡെപ്യൂട്ടി സ്പീക്കര്‍.
നാലു വര്‍ഷം കാലാവധിയുളള 150 അംഗ കൗണ്‍സിലിനെ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍അഷെയ്ക്ക് നയിക്കും. ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ലുഹൈദാനെ മന്ത്രി പദവിയോടെ സുപ്രീം കോടതി അധ്യക്ഷനായി നിയമിച്ചു. മന്ത്രി പദവിയുള്ള റോയല്‍ കോര്‍ട് ഉപദേഷ്ടാവായി ഗയാബ് ബിന്‍ മുഹമ്മദ് അല്‍ ഗയാബിനെയും നിയമിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
