Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

‘ഈലാഫ്-23’ സെപ്റ്റംബര്‍ 15ന് റിയാദില്‍; കെ. എം ഷാജി പങ്കെടുക്കും

റിയാദ്: കെഎംസിസി തവനൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്‌കാരിക സംഗമം ‘ഈലാഫ്-23’ സെപ്റ്റംബര്‍ 15ന് വെള്ളി റിയാദില്‍ നടക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം ഷാജി മുഖ്യാതിഥിയായിരിക്കും. വൈകീട്ട് 7.00ന് റിയാദ് എക്‌സിറ്റ് 18ലെ ദറദ് അല്‍ മനാഖ വിശ്രമ കേന്ദ്രത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ തവനൂര്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം അബ്ദുള്ളക്കുട്ടിയും കെഎംസിസി നേതാക്കളും പങ്കെടുക്കും.

സമ്മേളനത്തോടനുബന്ധിച്ച് റിയാദിലെ പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഇശല്‍ നിലാവും ഒരുക്കിയിട്ടുണ്ട്. സമ്മേളന വിജയത്തിനായി സെന്‍ട്രല്‍, ജില്ലാ, മണ്ഡലം നേതാക്കളെ ഉള്‍പ്പെടുത്തി 101 അംഗ സംഘാടക സമിതിക്ക് രൂപം നല്‍കി. ജലീല്‍ തിരൂര്‍ (ചെയര്‍മാന്‍), റഷീദ് ചെറിയ പറപ്പൂര്‍ (കണ്‍വീനര്‍), ആലിക്കുട്ടി കൂട്ടായി (ട്രഷറര്‍), കുഞ്ഞിപ്പ മുട്ടന്നൂര്‍ (കോര്‍ഡിനേറ്റര്‍) എന്നിവര്‍ ഭാരവാഹികളാണ്.

സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ അലികുട്ടി കൂട്ടായി അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തീരൂര്‍ ഉദ്ഘാടനം ചെയ്തു. റസാഖ് വളകൈ, അബ്ദുല്‍ മജീദ് പയ്യന്നൂര്‍, ബാവ താനൂര്‍, മുജീബ് ഉപ്പട, അബ്ദുറഹ്മാന്‍ ഫറൂഖ്, ഷെഫീര്‍ പറവണ്ണ, അസീസ് വെങ്കിട്ട, കുഞ്ഞിപ്പമുട്ടന്നൂര്‍, നജീബ് നെല്ലാങ്കണ്ടി, ഷാഫി മാസ്റ്റര്‍ പ്രസംഗിച്ചു. റഷീദ് ചെറിയപരപ്പൂര്‍ സ്വാഗതവും സുധീര്‍ ചമ്രവട്ടം നന്ദിയും പറഞ്ഞു. കെ സി ലത്തീഫ്, അബ്ദുള്ള പെരുന്തല്ലൂര്‍, യുസഫ് മുട്ടന്നൂര്‍, മജീദ് ചേന്നര, അബൂബക്കര്‍ ആലത്തിയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top