ചെങ്കടലില്‍ കപ്പലില്‍ പരിക്കേറ്റ യുവതിയ്ക്ക് സൗദിയുടെ അടിയന്തിര സഹായം

ജിദ്ദ: സൗദി അതിര്‍ത്തി രക്ഷാ സേനയുടെ ഇടപെടല്‍ തുര്‍ക്കി നാവികക്ക് തുണയായി. ചെങ്കടലില്‍ സഞ്ചരിച്ച കപ്പലില്‍ നിന്നു ലഭിച്ച സന്ദേശത്തെ തുടര്‍ന്നാണ് രക്ഷാ ദൗദ്യം വവിജയകരാമയി പൂര്‍ത്തിയാക്കി അവരെ യാമ്പു ജനറല്‍ ആശുപത്രിയിലെത്തിച്ചത്.

യുവതിക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വൈദ്യസഹായം ആവശ്യമാണെന്നും സൗദി ബോര്‍ഡര്‍ ഗാര്‍ഡ് വക്താവ് കേണല്‍ മിസ്ഫര്‍ അല്‍ ഖുറൈനി പറഞ്ഞു. ജിദ്ദ മാരിടൈം റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്ററിന് ലഭിച്ച അടിയന്തിര സന്ദേശത്തെ തുടര്‍ന്നാണ് മെഡിക്കല്‍ സംഘം ഉള്‍പ്പെട്ട സംഘം ചെങ്കടലില്‍ രക്ഷാ ദൗത്യം നിര്‍വഹിച്ചത്.

യുവതി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. അതേസമയം, തുര്‍ക്കി കപ്പലിലെ നാവികയുടെ വ്യക്തി വിവരങ്ങളും പരിക്കിന് ഇടയായ കാരണങ്ങളും അതിര്‍ത്തി രക്ഷാസേന പുറത്തുവിട്ടിട്ടില്ല.

 

Leave a Reply