ഇന്ത്യന്‍ ബഹുസ്വരത കാത്തു സൂക്ഷിക്കണം: ഐസിഎഫ്

ജിദ്ദ: ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെ രാജ്യസ്‌നേഹികളായ മതേതര, ജനാധിപത്യ വിശ്വസികള്‍ അതീവ ആശങ്കയോടെയാണ് നോക്കികാണുന്നതെന്ന് കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രട്ടറി മജീദ് മാസ്റ്റര്‍ കക്കാട്. രാജ്യത്തിന്റെ ബഹുസ്വരതയും ഭരണഘടന സങ്കല്‍പ്പങ്ങളും നിലനില്‍ക്കുന്നതിനു മുഴുവന്‍ മനുഷ്യരും ബോധപൂര്‍വം ഇടപെടലുകള്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.സി.എഫ് സൗദി നാഷണല്‍ വാര്‍ഷിക കൗണ്‍സില്‍ ജിദ്ദയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാഷണല്‍ കമ്മിറ്റിക്ക് കീഴിലെ 430 യൂണിറ്റുകളിലും, 100 സെക്ടറുകളിലും, 30 സെന്‍ട്രലുകളിലും 5 പ്രോവിന്‍സുകളിലും കൗണ്‍സില്‍ പൂര്‍ത്തിയായതിന് ശേഷമാണ് നാഷണല്‍ കൗണ്‍സില്‍ നടന്നത്. ‘ജംഗ്ഷന്‍’ എന്ന പേരില്‍ നടന്ന കൗണ്‍സിലുകള്‍ സംഘടന ശാക്തീകരണം, ആത്മീയ, സാമൂഹിക, വിദ്യഭ്യാസ, ജീവകാരുണ്യ മേഖലകളെ അപഗ്രഥിച്ചു ചര്‍ച്ചകള്‍ക്കും അവലോകനങ്ങള്‍ക്കുമുള്ള വേദികളായിട്ടാണ് സംഘടിപ്പിച്ചത്.

ഐ.സി.എഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറി നിസാര്‍ സഖാഫി ഒമാന്‍ കൗന്‍സില്‍ നിരീക്ഷകനായിരുന്നു. പ്രവാസലോകത്തെയും ഇന്ത്യയിലെയും ജനങ്ങളുടെ സമസ്ത മേഖലകളിലെയും ഉന്നമനത്തിന് പരിശ്രമിക്കണം. ഇതിന് പ്രവാസി സംഘടന പ്രവര്‍ത്തകരുടെ സജീവ ഇടപെടലുകളുടെ അനിവാര്യമാണ്. ‘ബെറ്റര്‍ റ്റുമാറോ’ എന്ന സെഷനില്‍ അദ്ദേഹം ഉത്‌ബോദിപ്പിച്ചു.

ഫൈനാന്‍സ്, സംഘടന, ദഅവ, എഡ്യൂക്കേഷന്‍, വെല്‍ഫെയര്‍ ആന്റ് സര്‍വീസ്, പബ്ലിക്കേഷന്‍ ആന്റ് മീഡിയ, അഡ്മിന്‍ ആന്റ് പി.ആര്‍, ജനറല്‍ റിപ്പോര്‍ട്ടുകള്‍ യഥാക്രമം ബഷീര്‍ എറണാകുളം, ബഷീര്‍ ഉള്ളണം, സൈനുദ്ദീന്‍ വാഴവറ്റ, ഉമര്‍ പന്നിയൂര്‍, സിറാജ് കുറ്റിയാടി, മുഹമ്മദലി വേങ്ങര, അബ്ദുറഷീദ് സഖാഫി മുക്കം, നിസാര്‍ കാട്ടില്‍ എന്നിവര്‍ അവതരിപ്പിച്ചു.

അനസ് അമാനി പുഷ്പഗിരി ‘കൗണ്‍സിലാനന്തരം’ ഉല്‍ബോധന പ്രഭാഷണം നടത്തി. നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഹബീബ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. നിസാര്‍ എസ് കാട്ടില്‍ സ്വാഗതവും ബഷീര്‍ ഉള്ളണം നന്ദിയും പറഞ്ഞു.

Leave a Reply