Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

വര്‍ണാഭമായ പരിപാടിശളോടെ റിയാദ് ടാക്കീസ് ഓണാഘോഷം

റിയാദ്: കലാ, സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ മുഖ്യാതിഥിയായിരുന്നു. പുലികളിയും ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് അതിഥികളെ വരവേറ്റത്. ആഘോഷ പരിപാടികള്‍ ഭദ്ര ദീപംകൊളുത്തി അംബാസഡര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു.

അംബാസഡര്‍ക്കുളള ഉപഹാരം റിയാദ് ടാക്കീസ് പ്രവര്‍ത്തകര്‍ സമ്മാനിച്ചു. ഇന്ത്യന്‍ എംബസിയില്‍ പുതുതായി ചുമതലയേറ്റ ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് സ്വീകരണവും നല്‍കി.

ഇന്ത്യന്‍ എംബസി, സിംഗപ്പൂര്‍ എംബസി എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. വിഭവ സമൃദ്ധമായ സദ്യയില്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ, കായിക, വിനോദ പരിപാടികളും മത്സരങ്ങളും അരങ്ങേറി. അംഗങ്ങളും കുടുംബാംഗങ്ങളും തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയും വരുക്കിയിരുന്നു. ഇന്ത്യന്‍ എംബസിയിലെയും സിംഗപ്പൂര്‍ എംബസിയിലെയും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സിംഗപ്പൂര്‍ എംബസി സെക്രട്ടറി മൈക്കള്‍ ലിം, ശിഹാബ് കൊട്ടുകാട്, ഡോ. ആനി ലിബു, വിന്റര്‍ടൈം കമ്പനി ഡയറക്ടര്‍ വര്‍ഗീസ് കെ. ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സെക്രട്ടറി ഷഫീഖ് പാറയില്‍ സ്വാഗതവും ഉപദേശക സമിതിയംഗം ഡൊമിനിക് സാവിയോ നന്ദിയും പറഞ്ഞു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.റിയാദ് ടാക്കീസ് മുന്‍ പ്രസിഡന്റുമാരായ അലി ആലുവ, സലാം പെരുമ്പാവൂര്‍, നവാസ് ഒപ്പീസ്, സ്‌പോണ്‍സര്‍ സനു മാവേലിക്കര എന്നിവര്‍ ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖന്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top