മിദിലാജ് വലിയന്നൂര്‍
ബുറൈദ: വയനാട് കണിയാമ്പറ്റ പഞ്ചായത്ത് കംബ്ലക്കാട് സിയാദ് കെ പിക്ക് കെ എം സി സി സാല്‍മിയാ കമ്മിറ്റി സഹായധനം വിതരണം ചെയ്തു. നാലു വര്‍ഷം ബുറൈദയില്‍ ജോലി ചെയ്തിരുന്നു. നാട്ടില്‍ കൂലിവേല ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ മസ്തിഷ്‌ക അര്‍ബുദം കണ്ടെത്തി. ശസ്ത്രക്രിയ വേണമെന്ന് ഡോക്ട്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു, കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തുന്നതിന് ഭീമമായ സംഖ്യ ആവശ്യമാണ്
നിര്‍ധന കുടുംബം വയനാട് ജില്ലാ ഗ്ലോബല്‍ കെ എം സി സി യു മായി ബന്ധപ്പെട്ടു. തുടര്‍ന്നാണ് സാല്‍മിയ കെ എം സി സി സഹായം നല്‍കിയത്. കഴിഞ്ഞ പ്രളയത്തില്‍പ്പെട്ട് വീട് നഷ്ട്ടപ്പെട്ട കുടുംബമാണ് സിയാദിന്റെത്. വയനാട് ജില്ലാ ഗ്ലോബല്‍ കെ എം സി സി ജനറല്‍ സെക്രട്ടറി അസീസ് കോ റോം, സാല്‍മിയ ഏരിയാ കെ എം സി സി.ഏരിയാ കമ്മിറ്റിപ്രസിഡന്റ് അസീസ് അബുദാവൂദ്. സെക്രട്ടറി സലീം സി പി. ട്രെഷറര്‍ കുട്ടി എടക്കര മറ്റു ഭാരവാഹികളും സെന്‍ട്രല്‍ കമ്മിറ്റി ആക്റ്റിംഗ് ട്രഷറര്‍ ബാജി ബഷീറിന്റെയും കൂട്ടായ പ്രവര്‍ത്തനം മൂലമാണ് സഹായധനം കൈമാറാന്‍ കഴിഞ്ഞത്. സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സഹായധനം ഏരിയാ കമ്മിറ്റി ട്രഷറര്‍ കുട്ടി എടക്കര സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അനീസ് ചുഴലിക്ക് കൈമാറി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളില, ബഷീര്‍ ബാജി, സത്താര്‍ കൂടരഞ്ഞി, ഇക്ബാല്‍ പാറക്കാടന്‍, റഫീഖ് ചെങ്ങളായി, ലത്തീഫ് പള്ളിയാലില്‍, അബ്ദുള്ള ചേലക്കര,ഷ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.