റിയാദ്: സൗദിയുടെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശമായ ജസാനിലെ ജനവാസ കേന്ദ്രങ്ങളില്‍ മിസൈല്‍ പതിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. യമനില്‍ നിന്ന് ഹൂതികളാണ് മിസൈല്‍ വിക്ഷേപിച്ചത്. പരിക്കേറ്റവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന്
സിവില്‍ ഡിഫന്‍സ് മാധ്യമ വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ യഹിയ അല്‍ ഗാംദി പറഞ്ഞു.
ജസാന്‍ അല്‍ ഹറത്ത് ഗവര്‍ണറേറ്റിലെ അതിര്‍ത്തി ഗ്രാമങ്ങളിലാണ് മിസൈല്‍ പതിച്ചത്. മൂന്ന് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി അല്‍ ഗാംദി പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.