മിദിലാജ് വലിയന്നൂര്‍
ബുറൈദ: കഴിഞ്ഞ മാസം ബുറൈദയില്‍ മരിച്ച സുരേശന്‍ പുത്തഞ്ചാരി(50)യുടെ നാട്ടില്‍ സംസ്‌കരിച്ചു. സൗദി എയര്‍ലൈന്‍സിന്റെ റിയാദ് കൊച്ചി വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഖസീം പ്രവാസി സംഘം മുന്‍ കേന്ദ്രകമ്മറ്റി അംഗം ടി. കെ സലീമിന്റെ നേതൃത്വത്തില്‍ കുടുംബാംഗങ്ങള്‍ മൃതദേഹം ഏറ്റുവാങ്ങി. നോര്‍ക്ക റൂട്‌സിന്റെ സഹായത്തോടെ ജന്മദേശമായ മലപ്പുറം വാഴക്കാടാണ് സംസ്‌കാരം നടന്നത്.
20 വര്‍ഷമായി ബുറൈദയില്‍ ജോലി ചെയ്തിരുന്ന സുരേശന്‍ ആഗസ്ത് 4ന് താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ഹൃദയാഘാതം മൂലമാണ് മരണമെന്ന് കണ്ടെത്തിയിരുന്നു. ഭാര്യ ഷജിനി, മക്കള്‍ അഷ്‌ന (10), അന്‍ഷ (7). ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നൈസാം തൂലിക, സാജിദ് ചെങ്കളം എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.