റിയാദ്: സൗദി അറേബ്യയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ മാതൃരാജ്യത്തെത്തിക്കാനുളള ശ്രമം തുടരുകയാണെന്ന് റിയാദ് ഇന്ത്യന്‍ എംബസി. ഇതിനായി ചെന്നൈയിലേക്ക് സെപ്തംബര്‍ 24ന് പ്രത്യേക വിമാന സര്‍വീസ് നടത്തുമെന്നും എംബസി വ്യക്തമാക്കി.
നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 500 ഇന്ത്യക്കാരെ മെയ് മാസം ഹൈദരാബാദില്‍ എത്തിച്ചിരുന്നു. സൗദിയിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ഇന്ത്യന്‍ എംബസി നടത്തിയ ഏകോപനമാണ് ഇവരുടെ മോചനത്തിന് ഇടയാക്കിയത്. കൊവിഡ് വൈറസ് പടരാതിരിക്കാന്‍ കര്‍ശന മുന്‍ കരുതല്‍ നടപടി സ്വീകരിച്ചാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്.

ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ്, വിദേശകാര്യ മന്ത്രാലയം എന്നിവ സംയുക്തമായി വിമാനവും ക്വാറന്റൈന്‍ സൗകര്യവും ഏര്‍പ്പെടുത്തിയാണ് ഇവരെ നാട്ടിലെത്തിക്കുന്നത്. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നു സൗദിയിലെ വിവിധ പ്രവിശ്യകളിലെ നാടുകടത്തല്‍ കേന്ദ്രത്തിലുളള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുകയാണെന്നും ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
