കോട്ടയം ഫെസ്റ്റ് പോസ്റ്റര്‍ പ്രകാശനം

റിയാദ്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ റിയാദില്‍ ‘കോട്ടയം ഫെസ്റ്റ്-2023’ ഒരുക്കുന്നു. മെയ് 11ന് അരങ്ങേറുന്ന ആഘോഷപരിപാടികളുടെ പോസ്റ്റര്‍ പ്രകാശനം അദ്‌വ അല്‍ ഷുഗ സിഇഒ ഷിബു മാത്യു നിര്‍വഹിച്ചു. സിനിമാ താരവും ഗായകനുമായ മനോജ് കെ ജയന്‍ മുഖ്യാതിഥി ആയിരിക്കും.

പിന്നണി ഗായിക സുമി അരവിന്ദ്, സൗദി ഗായകന്‍ അഹമ്മദ് മൈമനി, സജീര്‍ പട്ടുറുമാല്‍ തുടങ്ങിയവര്‍ തുടങ്ങിയര്‍ നയിക്കുന്ന സംഗീത വിരുന്നും ഹാസ്യ സാമ്രാട്ട് നസീര്‍ സംക്രാന്തിയും ഏഷ്യാനെറ്റ് ഫെയിം പോള്‍സണും അവതരിപ്പിക്കുന്ന ഹാസ്യ പരിപാടികളും അരങ്ങേറും.

Leave a Reply