സെന്‍ട്രല്‍ കമ്മറ്റി പിന്തുണക്കുന്ന പാനലിന് കനത്ത പരാജയം
റിയാദ്: താനൂര്‍, വണ്ടൂര്‍ കെഎംസിസി റിയാദ് മണഡലം കമ്മറ്റി തെരഞ്ഞെടുപ്പില്‍ സെന്‍ട്രല്‍ കമ്മറ്റി പിന്തുണക്കുന്ന പാനലിന് കനത്ത പരാജയം. ഇതോടെ മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളില്‍ ഭൂരിപക്ഷവും സെന്‍ട്രല്‍ കമ്മറ്റിയെ കൈവിട്ടു.
ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ താനൂര്‍ മണ്ഡലത്തില്‍ ഇസ്ഹാഖ് (79 വോട്ട്) പ്രസിഡന്റായ പാനലാണ് വിജയിച്ചത്. മുഹമ്മദ് ജുനൈദ് (ജന. സെക്രട്ടറി-81 വോട്ട്), അപ്പത്തില്‍ കരിം (ട്രഷറര്‍-76 വോട്ട്), അബ്ദുല്ലത്തീഫ് പി (ചെയര്‍മാന്‍-81 വോട്ട്) എന്നിവര്‍ വിജയം നേടി. എതിര്‍ സ്ഥാനാര്‍ഥികളായ ബാവ താനൂര്‍ (32 വോട്ട്)പാനലില്‍ റാഫി സോഡാഡ് (30 വോട്ട്), മുഹമ്മദ് ഇഖ്ബാല്‍ (29 വോട്ട്), ഹംസ കോയ (30 വോട്ട്) നേടാന്‍ മാത്രമേ കഴിഞ്ഞുളളൂ. സെന്‍ട്രല്‍ കമ്മറ്റി പിന്തുണക്കുന്ന പാനലിനെതിരെ ഇരട്ടിയിലധികം വോട്ട് നേടി ആധികാരിക വിജയം നേടിയ സന്തോഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍. ആകെ 183 വോട്ടര്‍മാരില്‍ 111 പേര്‍ വോട്ട് രേഖപ്പെടുത്തി.
വണ്ടൂര്‍ മണ്ഡലം പ്രസിഡന്റായി സഫീര്‍ കരുവാരകുണ്ട് (64 വോട്ട്) വിജയം നേടി. ജനറല്‍ സെക്രട്ടറിയായി ഷാഫി തുവ്വൂര്‍ (65 വോട്ട്), മുജീബ് കാളികാവ് (64 വോട്ട്), ജാഫര്‍ കാളികാവ് (64 വോട്ട്) എന്നിവരാണ് വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ഥികളായ അനീഷ് ബാബു (43 വോട്ട്), സിദ്ദീഖ് കിഴിശേരി തുവ്വൂര്‍ (43 വോട്ട്), ഫസലുറഹ്മാന്‍ (43 വോട്ട്), മുഹമ്മദ് അഷ്‌റഫ് (43 വോട്ട്) എന്നിങ്ങനെയാണ് വോട്ട് നില. ആകെ 170 വോട്ടര്‍മാരില്‍ 109 പേര്‍ വോട്ട് രേഖപ്പെടുത്തി.
ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകളും വാശിയേറിയ പ്രചാരണങ്ങള്‍ക്കുമൊടുവില്‍ ജില്ലയിലെ മറ്റ് മണ്ഡലങ്ങള്‍ സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്തിയെങ്കിലും താനൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളില്‍ കമ്മറ്റി രൂപീകരിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് രഹസ്യ ബാലറ്റ് ഉപയോഗിച്ച് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ആള്‍മാറാട്ടവും കളളവോട്ടും തടയാന്‍ ഇഖാമയും കെഎംസിസി തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കിയവര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാന്‍ അവസരം ഒരുക്കിയത്. പോളിംഗ് ആരംഭിച്ചത് മുതല്‍ മൂന്ന് ക്യാമറകള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. വോട്ടര്‍മാരെ തിരിച്ചറിയുന്നത് സംബന്ധിച്ച് വാഗ്വാദം നടന്നെങ്കിലും വോട്ടെടുപ്പ് സമാധാനപരമായിരുന്നു. യു പി മുസ്തഫ, അസീസ് വെങ്കിട്ട, സിദ്ധീഖ് കോങ്ങാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.