Sauditimesonline

JEDDAH TOER PHOTO
ലോകത്തെ വെല്ലാന്‍ ജിദ്ദ ടവര്‍; കുതിപ്പ് കിലോമീറ്ററിലേക്ക്

റിയാദില്‍ പി കെ കൊച്ചുകുഞ്ഞ് അനുസ്മരണം

റിയാദ്: കായംകുളം പ്രവാസി അസോസിയേഷന്‍ ‘കൃപ’ കായംകുളം മുന്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി കെ കൊച്ചുകുഞ്ഞു സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു. ശുമൈസി കാലിക്കറ്റ് റെസ്‌റ്റോറന്റ് ഹാളില്‍ നടന്ന സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

കായംകുളത്തെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിറസാനിധ്യവും സാധാരണക്കാരുടെ ശബ്ദവുമാണ് വേര്‍പാടിലൂടെ നഷ്ടമായത്. പട്ടണത്തിന്റെ വികസന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ച പ്രതിനിധി എന്ന നിലയില്‍ അദ്ദേഹം ചരിത്രത്തിന്റെ ഏടുകളില്‍ എക്കാലത്തും സ്മരിക്കപ്പെടുമെന്നും അനുസ്മരണ യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

നാലു തവണ വൈസ് ചെയര്‍മാന്‍, ഒരു തവണ ആക്റ്റിംഗ് ചെയര്‍മാന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, ആലപ്പുഴ ജില്ലാ സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

സത്താര്‍ കായംകുളം, ഇസ്ഹാഖ് ലവ്‌ഷോര്‍, സൈഫ് കൂട്ടുങ്ങല്‍, മുജിബ് കായംകുളം, ഡോ.ഫുവാദ്, ഷിബു ഉസ്മാന്‍, ഷബീര്‍ വരിക്കപ്പള്ളി, കബീര്‍, അഷറഫ്, അബ്ദുല്‍ വാഹിദ്,കെ ജെ അബ്ദുല്‍ റഷീദ്, സമീര്‍ റോയ്‌ബെക് ,സലിം പള്ളിയില്‍, അനി, ഫസല്‍ കണ്ടപ്പുറം എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top