Sauditimesonline

reporter
പൊലീസ് നടപടി മാധ്യമങ്ങള്‍ക്കുള്ള താക്കീത്

ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം മെയ് 12ന് റിയാദില്‍

റിയാദ്: വിശുദ്ധ ഖുര്‍ആന്‍ പഠന പദ്ധതി ലേണ്‍ ദി ഖുര്‍ആന്‍-2023 ദേശീയ സംഗമം മെയ് 12ന് റിയാദില്‍ നടക്കും. ബത്ഹ ദഅ്‌വ അവയര്‍നസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററാണ് സംഗമം ഒരുക്കുന്നത്.

അഭിഭാഷകനും പ്രഭാഖനുമായ അഡ്വ. മായിന്‍കുട്ടി മേത്തര്‍, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം. എം അക്ബര്‍, കൗണ്‍സലിംഗ്, കരിയര്‍ ഗൈഡന്‍സ് ട്രെയിനര്‍ റഫീഖ് കൊടിയത്തൂര്‍ എന്നിവര്‍ക്ക് പുറമെ സൗദിയിലെ മത സാമൂഹിക, രാഷ്ട്രീയ, മാധ്യമ, ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുക്കും. ലേണ്‍ ദി ഖുര്‍ആന്‍ വിജയികള്‍ക്കു 2.5 ലക്ഷം രൂപയുടെ സമ്മാനം ദേശീയ സംഗമത്തില്‍ വിതരണം ചെയ്യും.

റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ഖയ്യും ബുസ്താനി ചെയര്‍മാനും, ട്രഷറര്‍, മുഹമ്മദ് സുല്‍ഫിക്കര്‍ ജനറല്‍ കണ്‍വീനറുമായി ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘാടകസമിതിയും രൂപീകരിച്ചു.

ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി ഭാരവാഹികളും, റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും, യൂണിറ്റ് സമിതി അംഗങ്ങളും, വനിതാ വിഭാഗമായ എം.ജി.എം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 100 അംഗ സംഘാടക സമിതിയും നിലവില്‍ വന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top