Sauditimesonline

vanitha league ed
അടച്ചിട്ട ചുവരുകള്‍ക്കുള്ളില്‍ അടഞ്ഞിരിക്കേണ്ടവരല്ല സ്ത്രീകള്‍

ആര്‍.ഐ.സി.സി പോസ്റ്റര്‍ പ്രകാശനം

റിയാദ്: ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി (ആര്‍.ഐ.സി.സി) ‘ഇസ്‌ലാം ധാര്‍മ്മികതയുടെ വീണ്ടെടുപ്പിന്’ ക്യാംപയിന്‍ സമാപനവും അഹ്‌ലന്‍ റമദാന്‍ സംഗമവും സംഘടിപ്പിക്കുന്നു. പരിപാടിയുടെ പോസ്റ്റര്‍ ഡോ.പി സരിന്‍ റിയാദ് ക്രിയേറ്റീവ് ഫോറം ചെയര്‍മാന്‍ ഷാജഹാന്‍ പടന്നക്ക് നല്‍കി പ്രകാശനം ചെയ്തു. ആര്‍.സി.സി.സി യുടെ സ്‌നേഹോപഹാരം പ്രബോധകന്‍ അബ്ദുല്ല അല്‍ ഹികമി സമ്മാനിച്ചു.

ആറ് മാസം നീണ്ടുനിന്ന ക്യാംപെയന്റെ ഭാഗമായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. മാര്‍ച്ച് 17ന് നടക്കുന്ന സമാപന സമ്മേളനം ജാമിഅഃ ദാറുല്‍ അര്‍ഖം അല്‍ ഹിന്ദ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ലത്തീഫ് സുല്ലമി മാറഞ്ചേരി ഉദ്ഘാടനം ചെയ്യും. പണ്ഡിതനും ഷാര്‍ജ മസ്ജിദുല്‍ അസീസ് ഖതീബുമായ ഹുസൈന്‍ സലഫി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. വിസ്ഡം സ്റ്റുഡന്റസ് കേരള പ്രസിഡണ്ട് അര്‍ഷദ് അല്‍ ഹികമി, മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ബിരുദാനന്തര വിദ്യാര്‍ത്ഥി നൂറുദ്ദീന്‍ സ്വലാഹി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.

പോസ്റ്റര്‍ പ്രകാശനത്തില്‍ ഓ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ ശങ്കരപ്പിള്ള കുമ്പളത്ത്, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള, സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാടുകുന്ന്, നാദിര്‍ഷ എറണാകുളം, ആര്‍.ഐ.സി.സി ഭാരവാഹികളായ അബ്ദുറഊഫ് സ്വലാഹി, യാസര്‍ അറഫാത്ത്, നബീല്‍ പയ്യോളി, തന്‍സീം കാളികാവ്, യൂസുഫ് കൊല്ലം തുടങ്ങിയവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top