Sauditimesonline

RS 6
രസിപ്പിക്കും മദിപ്പിക്കും അതിശയിപ്പിക്കും; അതാണ് റിയാദ് സീസണ്‍

ലാന്റ്റേണ്‍ സൂപ്പര്‍കപ്പ് ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാടിന്

റിയാദ്: റയാന്‍ ലാന്റ്റേണ്‍ സൂപ്പര്‍ കപ്പ് ടൂര്‍ണ്ണമെന്റില്‍ ബ്ലാസ്‌നറ്റേഴ്‌സ് വാഴക്കാട് ജേതാക്കള്‍. ഫൈനലില്‍ പ്രവാസി സോക്കറിനെതിരെ ഗോള്‍ രഹിത സമനിലയിലയില്‍ കളി കലാശിച്ചു. ട്രൈബേക്കറിലാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. കൃത്യമായി മൂന്നു ഗോള്‍ വലയിലാക്കി ബ്ലാസ്‌റ്റേഴ്‌സ് ആധികാരിക ജയം സ്വന്തമാക്കി. കളിയിലുടനീളം ഇരുടീമുകളൂം മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും നിശ്ചിത സമയത്തും ഗോളൊന്നും പിറന്നില്ല.

സ്‌കൂള്‍ കുട്ടികള്‍ക്കായ് നടത്തിയ അണ്ടര്‍ 17 ടൂര്‍ണ്ണമെന്റില്‍ റിയാദ് സോക്കര്‍ അക്കാദമിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് യുണൈറ്റഡ് ഫുട്‌ബോള്‍ അക്കാദമി കിരീടം നേടി. വിന്നേഴ്‌സിനുള്ള ട്രോഫികള്‍ നാസര്‍ മൂച്ചിക്കാനും റണ്ണേഴ്‌സിന് റമീസ് വാഴക്കാടും ട്രോഫി സമ്മാനിച്ചു. റിയാദിലെ പഴയകാല താരങ്ങള്‍ മുഖാമുഖം ഏറ്റുമുട്ടിയ വെറ്ററന്‍സ് മല്‍സരത്തില്‍ രണ്ടിനെതിരെ നാല് ഗോളിന് ഇസ്മ മെഡിക്കല്‍സ് വെറ്ററന്‍സിനെതിരെ ലാന്റ്റേണ്‍ വെറ്ററന്‍സ് വിജയിച്ചു. നിസാര്‍ കുന്നുംപ്പുറം മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു.

വിന്നേഴ്‌സിന് ജംഷി ചുള്ളിയോടും റണ്ണേഴ്‌സിന് സമീര്‍ മണ്ണാര്‍ മലയും ട്രോഫികള്‍ സമ്മാനിച്ചു. ഫൈനല്‍ മല്‍സരത്തില്‍ റയാന്‍ പോളിക്ലിനിക് എം.ഡി മുഷ്താഖ് മുഹമ്മദലി, മുജീബ് ഉപ്പട, നാസര്‍ മൂച്ചിക്കാടന്‍, റിഫ ഭാരവാഹികളായ ബഷീര്‍ ചേലേമ്പ്ര, സൈഫു കരുളായി, നാസര്‍ മാവൂര്‍, വിജയന്‍ നായര്‍, ഹാരിസ് മഞ്ചേരി (ജയ് മസാല), ബഷീര്‍ ഐബി ടെക്, ലത്തീഫ് തലാപ്പില്‍ (സ്പീഡ് പ്രിന്റ്) എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. ടോപ് സ്‌കോറര്‍ നബീല്‍ അരക്കിണര്‍ (അസീസിയ സോക്കര്‍), മാന്‍ ഓഫ് ദ ടൂര്‍ണ്ണമെന്റ് കുഞ്ഞു കൊണ്ടോട്ടി (ബ്ലാസ് റ്റേഴ്‌സ് വാഴക്കാട്), ഗോള്‍ കീപ്പര്‍ അര്‍ഷദ് വാഴക്കാട് (ബ്ലാസ് റ്റേഴ്‌സ് വാഴക്കാട്), ഡിഫന്റര്‍ ഇസ്ഹാഖ് എടക്കര (പ്രവാസി സോക്കര്‍) എന്നിവര്‍ വ്യക്തിഗത പുരസ്‌കാരത്തിന് അര്‍ഹരായി.

വിന്നേഴ്‌സിന് മുഷ്ത്താഖ് മുഹമ്മദലിയും റണ്ണേഴ്‌സിന് മുജീബ് ഉപ്പടയും ട്രോഫികള്‍ സമ്മാനിച്ചു. അമീര്‍ സുഹൈല്‍ നര്‍കോട്, മജീദ് ബസ്‌ക്കര്‍, അന്‍സാര്‍ കരുവാരക്കുണ്ട്, അഷ്‌റഫ് വയനാട്, ആശിഖ് പരപ്പനങ്ങാടി, റമീസ് വാഴക്കാട് എന്നിവര്‍ മല്‍സരങ്ങള്‍ നിയന്ത്രിച്ചു. യഹ്ക്കൂബ് ഒതായി, സഹീര്‍ പെരിന്തല്‍മണ്ണ, ഫവാസ് എടവണ്ണ, ഹമീദ് എടത്തനാട്ടുകര, മുസ് ബിന്‍ കരുവാരക്കുണ്ട്, നാസര്‍ പാണ്ടിക്കാട്, ഷാജി അരീക്കോട്, നാസര്‍ എടക്കര, സഫീര്‍ അരീക്കോട്, ഇര്‍ഷാദ് മൊല്ല, മൂസ മേല്‍മുറി, അലി അസ്‌ക്കര്‍ പാലക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top