ദമ്മാം: സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ ‘സവ’ എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗും കുടുംബ സംഗമവും ഒരുക്കി. കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളും ഭാവി പരിപാിെകളും പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് നൗഷാദ്, വനിതാ വേദി പ്രസിഡന്റ് നെസ്സി നൗഷാദ്, വനിതാ വേദി സെക്രട്ടറി സാജിദ നൗഷാദ് എന്നിവരും പ്രസംഗിച്ചു. ‘സവ’ സ്ഥാപക അംഗങ്ങളും 15 വര്‍ഷം കര്‍മ്മനിരതരുമായ സാജിദ് ആറാട്ടുപുഴ, നിറാസ് യൂസുഫ്, യഹിയ കോയ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ട്രഷറര്‍ റിജു ഇസ്മായില്‍ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ചര്‍ച്ച ചെയ്തു. നിലവിലെ കമ്മിറ്റി ആറു മാസം തുടരാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഐക്യകണ്‌ഠ്യേന തീരുമാനിച്ചു. ആക്ടിംഗ് സെക്രട്ടറിയായി നൗഷാദ് ആറാട്ടുപുഴയെയും നിയമിച്ചു.
യാസര്‍ അറഫാത്ത് (മീഡിയ), എബി എസ് ഹമീദ് (ചാരിറ്റി), സിറാജ് കരുമാടി, സിദ്ദിഖ് കായംകുളം, നിസാര്‍ ആറാട്ടുപുഴ, അമൃത ശ്രീലാല്‍ (സാംസ്‌കാരികം), സജീര്‍, നിറാസ്, രാജീവ്, നൗഷാദ് അബ്ദുള്‍ സമദ് (കായിക വിനോദം), നൗഷാദ് അബ്ദുള്‍ സമദ്, എബി, രശ്മി ടീച്ചര്‍, നെസ്സി, സാജിത (ബൈലോ സമിതി) എന്നിവര്‍ക്ക് ചുമതല നല്‍കാനും തീരുമാനിച്ചു. സവ ബാലവേദി രൂപീകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടന്നു.
ഓണാഘോഷവും സദ്യയും ഒരുക്കുന്നതിന് നേതൃത്വം നല്‍കിയ വനിതാ വേദി അംഗങ്ങള്‍ക്ക് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ നൂറ നിറാസിനെയും സാംസ്‌കാരിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ അഫ്രീന്‍ നവാസ്, അഫ്‌നാന്‍ നവാസ് എന്നിവരെയും ആദരിച്ചു. റിജു ഇസ്മായില്‍, അഞ്ജു നിറാസ് എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും നൃത്തനൃത്യങ്ങളും അരങ്ങേറി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.