Sauditimesonline

wmc
സൗഹൃദ ഇഫ്താര്‍ വിരുന്നൊരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്‍

സൗദിയില്‍ പുകയില നിരൂത്സാഹപ്പെടുത്താന്‍ നിയമം

റിയാദ്: പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരൂത്സാഹപ്പെടുത്താന്‍ സൗദി നഗരസഭാ പാര്‍പ്പിടകാര്യ മന്ത്രാലയം. കിയോസ്‌കുകള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനുള്ള കരട് നിര്‍ദേശം മന്ത്രാലയം അവതരിപ്പിച്ചു. കരട് നിയമമായി പരിഗണിക്കുന്നതിന് മുമ്പു പൊതു ജനാഭിപ്രായത്തിനുളള പബ്ലിക് സര്‍വ്വെ പ്ലാറ്റ്‌ഫോം ‘ഇസ്റ്റിത്‌ലാ’യില്‍ മന്ത്രാലയം നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു.

കരട് നിയമത്തില്‍ രാജ്യത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിരവധി നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിര്‍ദേശ പ്രകാരം, സൗദ് ഫുഡ് ആന്‍ഡ് ഡ്ര?ഗ് അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമായിരിക്കണം പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന. കൂടാതെ, കടകളില്‍ എത്തുന്നവര്‍ക്ക് കാണാന്‍ കഴിയാത്ത രീതിയിലായിരിക്കണം പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കേണ്ടത്.

18 വയസ്സിന് താഴെയുള്ളവര്‍ക്കു പുകയില വില്‍ക്കാന്‍ പാടില്ല. പുകയില വാങ്ങുന്നയാളോട് ആവശ്യമെങ്കില്‍ വയസ്സ് വ്യക്തമാക്കുന്നതിന്റെ തെളിവ് സ്ഥാപനത്തിന് ആവശ്യപ്പെടാാം. ക്യാഷ് കൗണ്ടറിന് മുകളിലായി പുകവലിയുടെ ദോഷങ്ങള്‍ വ്യക്തമാക്ക മുന്നറിയിപ്പ് സ്ഥാപിക്കണം. പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യവും പ്രചാരണവും നിരോധിക്കുന്നതും കരട് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതു ഇടങ്ങളില്‍ പുകവലിക്കാനും അനുമതി ഉണ്ടാവില്ല.. ഇതു സംബന്ധിച്ച മുന്നറിയിപ്പും കടകളില്‍ സ്ഥാപിക്കണമെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top