
റിയാദ്: റിയാദ് മെട്രോ ട്രെയിന്‍ ശൃംഖലയിലെ സാലാഹിയ, സുല്‍ത്താന സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓറഞ്ച് ലൈനിലാണ് സ്‌റ്റേഷനുകള്‍ തുറന്നതെന്ന് റിയാദ് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ഘട്ടംഘട്ടമായി മെട്രോ സ്‌റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പുതിയ സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. ഓറഞ്ച് ലൈനില്‍ 11 സ്‌റ്റേഷനുകളാണ് ഉദ്ഘാടനത്തിനായി ബാക്കിയുളളത്.

നാല് പ്രധാനസ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ 85 സ്‌റ്റേഷനുകള്‍ ഉള്‍പ്പെടുന്നതാണ് റിയാദ് മെട്രോ പദ്ധതി. ഇതില്‍ 11 എണ്ണം ഒഴികെ ബാക്കിയെല്ലാ സ്‌റ്റേഷനുകളും പ്രവര്‍ത്തനം ആരംഭിച്ചു. സീമെന്‍സ്, ബൊംബാര്‍ഡിയര്‍, അല്‍സ്‌റ്റോം എന്നീ അന്താരാഷ്ട്ര കമ്പനികള്‍ നിര്‍മിച്ച 190 ട്രെയിനുകളും 452 ബോഗികളും ഉള്‍പ്പെട്ടതാണ് റിയാദ് മെട്രോ പദ്ധതി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.