Sauditimesonline

oicc 1
മാനവികതയുടെ മഹാ സംഗമം; ഒഐസിസി ഇഫ്താറില്‍ 'ഡ്രഗ്‌സ് വേണ്ട, ലൈഫ് മതി' ക്യാമ്പയിന്‍

ക്വുഎച്ച്എല്‍സി പന്ത്രണ്ടാം ഘട്ടം; സൗദി തല പുസ്തക പ്രകാശനം

റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി (ആര്‍.ഐ.സി.സി) സംഘടിപ്പിക്കുന്ന ക്വുര്‍ആന്‍ ഹദീസ് ലേര്‍ണിംഗ് കോഴ്‌സ് (ക്വു.എച്ച്.എല്‍.സി) 12-ാം ഘട്ടത്തിലേക്ക്. 2013ല്‍ തുടങ്ങിയ പദ്ധതിയില്‍ സൗദിഅറേബ്യയില്‍ നിന്നും കേരളത്തില്‍ നിന്നുമായി ആയിരക്കണക്കിന് പഠിതാക്കള്‍ ഭാഗമാണ്. മുഹമ്മദ് അമാനി മൗലവി രചിച്ച ക്വുര്‍ആന്‍ വിവരണവും സ്വഹീഹുല്‍ ബുഖാരി ഹദീസ് പരിഭാഷയും ആസ്പദമാക്കിയാണ് കോഴ്‌സ്.

പന്ത്രണ്ടാം ഘട്ട പുസ്തകം സൗദി തല പ്രകാശനം ഇസ്‌ലാഹി പണ്ഡിതന്‍ ഹുസൈന്‍ സലഫി നിര്‍വ്വഹിച്ചു. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി, ശിഹാബ് എടക്കര, റഫീഖ് സലഫി, ദേശീയ ഇസ്‌ലാഹി കോഡിനേഷന്‍ പ്രസിഡണ്ട് മുഹമ്മദ് കുട്ടി പുളിക്കല്‍, വൈസ് പ്രസിഡണ്ട് അര്‍ഷദ് ബിന്‍ ഹംസ, കിഴക്കന്‍ പ്രവിശ്യ ജനറല്‍ സെക്രട്ടറി നൗഷാദ് കാസിം തുടങ്ങിയവര്‍ സംബന്ധിച്ചു.

വിശുദ്ധ ക്വുര്‍ആനില്‍ നിന്നും ശുഅറാഉ, നംല്, ക്വസ്വസ് എന്നീ അധ്യായങ്ങളും ഹദീസ് ഭാഗമായി കച്ചവടം എന്ന അധ്യായവുമാണ് ഈ ഘട്ടത്തില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സൗദിയിലെ വിവിധ ഇസ്‌ലാഹി സെന്ററുകളുടെ നേതൃത്വത്തില്‍ സൗദിയിലെ അന്‍പതിലധികം കേന്ദ്രങ്ങളില്‍ പഠന കഌസുകള്‍ ആരംഭിച്ചു. വിശുദ്ധ ക്വുര്‍ആനും തിരുവചനകളും പഠിക്കാന്‍ ലളിതമായ പദ്ധതി മലയാളി സമൂഹം പ്രയോജനപ്പെടുത്തണം. ഓഫ്‌ലൈന്‍ ആയും ഓണ്‍ലൈന്‍ ആയുമാണ് പഠനം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ക്വു.എച്ച്.എല്‍.സി പഠിതാക്കളാകാം.

പുസ്തകങ്ങള്‍ സൗദിയിലെ വിവിധ കേന്ദങ്ങളില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ക്ക് വേണ്ടി സതേണ്‍ പ്രൊവിന്‍സ്: നസീര്‍ പട്ടാമ്പി ജിസാന്‍ 052670744, നോര്‍ത്തേണ്‍ പ്രൊവിന്‍സ്: ഷനോജ് ശര്‍മ്മ 0502810522, വെസ്‌റ്റേണ്‍ പ്രൊവിന്‍സ്: അബ്ദുല്‍ ജലീല്‍ തായിഫ് 583801308, ഈസ്‌റ്റേണ്‍ പ്രൊവിന്‍സ്: ഫവാസ് അല്‍ഖോബാര്‍ 0507045685, ഖസീം പ്രൊവിന്‍സ്: ഷമീര്‍ ബുറൈദ 0532701946, സെന്‍ട്രല്‍ പ്രൊവിന്‍സ്: ഉമര്‍ ശരീഫ് 0502836552 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top