
റിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 21,477 നിയമ ലംഘകരെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രാലയം. ജനുവരി 30 മുതല്‍ ഫെബ്രുവരി 05 വരെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ അറസ്റ്റിലായവരുടെ വിവരമാണ് മന്ത്രാലയം പുറത്തുവിട്ടത്. തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിച്ചവരാണ് പിടിയിലായത്.

പൊതു സുരക്ഷാ സേനയും പാസ്‌പോര്‍ട്ടു ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്രയും നിയമ ലംഘകര്‍ പിടിയിലായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സൗദി ഇവരില്‍ 13,638 പേര്‍ താമസ നിയമ ലംഘകരാണ്. ഇഖാമ പുതുക്കാതെയും സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവരും ഇതില്‍ ഉള്‍പ്പെടും. പിടിയിലായവരില്‍ 4,663 അതിര്‍ത്തി സുരക്ഷാ ലംഘകരാണ്. 3,176 തൊഴില്‍ നിയമലംഘകരും പിടിയിലായവരില്‍ ഉള്‍പ്പെടും.

രാജ്യത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,316 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ 58 ശതമാനം എത്യോപ്യന്‍ പൗരന്മാരാണ്. 40 ശതമാനം യമനികളും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യത്തു നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ച 77 വിദേശികളും അറസ്റ്റിലായി. താമസ, ജോലി, അതിര്‍ത്തി സുരക്ഷാ നിയമലംഘകര്‍ക്ക് വിവിധ സഹായങ്ങള്‍ നല്‍കിയ 13 പേരെയും അറസ്റ്റു ചെയ്തു.

രാജ്യത്തെ വിവിധ നാടുകടത്തല്‍ കേന്ദ്രത്തില്‍ 37,120 നിയമലംഘകരാണുളളത്. ഇതില്‍ 33,547 പുരുഷന്മാരും 3,573 സ്ത്രീകളുമാണ്. ഇവരില്‍ 28,661 പേരെ യാത്രാരേഖകള്‍ ലഭ്യമാക്കുന്നതിന് നയതന്ത്ര കാര്യാലയങ്ങളെ ബന്ധപ്പെട്ടിട്ടുണ്ട്. ഇവരില്‍ 2,919 പേരെ നിലവില്‍ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ നിയമ നടടപടി പൂര്‍ത്തിയാക്കി 8,733 പേരെ നാടുകടത്ത. ഇവരിലേറെയും സൗദി എയര്‍ലൈന്‍സ് യാത്രാ വിമാനത്തിലാണ് അവരുടെ മാതൃരാജ്യങ്ങളിലേക്കു മടക്കി അയക്കുന്നത്.

അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ഒരുക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. 10 ലക്ഷം റിയാല്‍ വരെ പിഴ ശിക്ഷയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി. പ്രതികളുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയും അനധികൃത മനുഷ്യക്കടത്തിന് ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.