Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

കരുണാകരന്‍ സ്മാരക കര്‍മ്മ പുരസ്‌കാരം സുരേഷ് ശങ്കറിന് സമ്മാനിച്ചു

റിയാദ്: ലീഡര്‍ കെ കരുണാകരന്‍ സ്മാരക ഒഐസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി കര്‍മ്മ പുരസ്‌കാരം ഒഐസിസി ജില്ലാ കമ്മിറ്റി പ്രസിഡന്റ് സുരേഷ് ശങ്കറിന് സമ്മാനിച്ചു. കൊവിഡ് കാലത്തു പ്രവാസ ലോകത്തും നാട്ടിലും ദുരിതം നേരിടുന്നവര്‍ക്ക് സാന്ത്വനം നല്‍കിയതിനാണ് അവാര്‍ഡ്. വിമാന ടിക്കറ്റ്, തൊഴില്‍ നഷ്ട്ടപെട്ടവര്‍ക്ക് മരുന്ന്, ഭക്ഷണം തുടങ്ങി നിരവധി സേവനങ്ങളാണ് സുരേഷ് ശങ്കര്‍ നിര്‍വഹിച്ചതെന്ന് ജൂറി ചെയര്‍മാന്‍ റസാഖ് ചാവക്കാട് പറഞ്ഞു.

10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നത അവാര്‍ഡ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പളയും വൈസ് പ്രസിഡന്റ് സലീം കളക്കരയും ചേര്‍ന്ന് സമ്മാനിച്ചു. പരിപാടി ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട് കുന്നു, അബ്ദുല്ല വല്ലാഞ്ചിറ, മുഹമ്മദ് അലി മണ്ണാര്‍ക്കാട്, രഘു നാഥ് പറശനികടവ്, അസ്‌ക്കര്‍ കണ്ണൂര്‍, ഫൈസല്‍ പാലക്കാട്, അയൂബ് കരൂപ്പടന്ന എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റ് സുരേഷ് ശങ്കര്‍ അധ്യക്ഷത വഹിച്ചു.

കൊവിഡ് കാലത്തെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്കുീ മാധ്യമ പ്രവര്‍ത്തകരായ സുലൈമാന്‍ ഊരകം, (മലയാളം ന്യൂസ്), ഷംനാദ് കരുനാഗപ്പള്ളി (ജീവന്‍ ടീവി), ജയന്‍ കൊടുങ്ങലൂര്‍ (സത്യം ഓണ്‍ലൈന്‍), ആരോഗ്യ പവര്‍ത്തകരായ ഡോ. ഷാനവാസ്, ഡോ. സുജി ഗംഗാധരന്‍, വിദ്യാഭ്യാസ പുരസ്‌കാരം ഹൈസം നാസര്‍, ഹന സത്താര്‍, ജീവകാരുണ്ണ്യരംഗത്തെ സംഭാവനയ്ക്ക് കുഞ്ഞി കുമ്പള, ഷാജി സോനാ, സലീം കളക്കര, യഹിയ കൊടുങ്ങലൂര്‍, രാജു തൃശൂര്‍, നേവല്‍ ഗുരുവായൂര്‍, അഷ്‌റഫ് കിഴുപുള്ളികര, സോണി പാറക്കല്‍, ബക്കര്‍ കിള്ളിയില്‍ എന്നിവരെയും ആദരിച്ചു. ഇബ്രാഹിം ചേലക്കര, രാജേഷ് ഉണ്ണിയാട്ടില്‍, ഷാജന്‍, സഗീര്‍ അലി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. നാസര്‍ വലപ്പാട് സ്വാഗതവും രാജു തൃശൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top