
റിയാദ്: ലോകത്തെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 136-ാമത് സ്ഥാപക ദിനം ആഘോഷിച്ചു. ഓ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം.

അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. സലിം കളക്കര, മുഹമ്മദലി മണ്ണാര്‍ക്കാട്, രഘുനാഥ് പറശിനിക്കടവ്, റസാഖ് പൂക്കോട്ടുംപാടം, ഷാജി സോന, നൗഫല്‍ പാലക്കാടന്‍, അസ്‌കര്‍ കണ്ണൂര്‍, ശിഹാബ് കൊട്ടുകാട്, മാള മൊഹിയുദ്ധീന്‍ ഹാജി, ബാലു കുട്ടന്‍, സുരേഷ് ശങ്കര്‍, അമീര്‍ പട്ടണത്ത്, സജീര്‍ പൂന്തുറ, ശുകൂര്‍ ആലുവ, മുനീര്‍ കോകലൂര്‍, കെ.കെ. തോമസ്, മഹമൂദ് വയനാട്, നവാസ് കണ്ണൂര്‍ എന്നിവര്‍ സംബന്ധിച്ചു. ജന. സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും യഹ്‌യ കൊടുങ്ങലൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
