Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

മുസാഹ്മിയ തണല്‍ സാംസ്‌കാരിക വേദി

റിയാദ്: കലാ, കായിക, ജീവകാരുണ്യ കൂട്ടായ്മ തണല്‍ സാംസ്‌കാരിക വേദി മുസാഹ്മിയയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൂട്ടായ്മയുടെ പ്രവര്‍ത്തനോദ്ഘാടനവും ലോഗോ പ്രകാശനവും സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് നിര്‍വഹിച്ചു. ഒറ്റപ്പെടലിന്റെ നൊമ്പരങ്ങളും മഹാമാരിയുടെ ഭയാശങ്കകളുമായി ജീവിതം തള്ളിനീക്കുന്ന പ്രവാസികള്‍ക്കിടയില്‍ ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി കൂട്ടായ്മ രൂപീകരിച്ചത് പ്രശ്‌സനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് അനസ് മാതേങ്ങാട്ടില്‍ അധ്യക്ഷത വഹിച്ചു.

കൊവിഡ് മഹാമാരിയുടെ കാലത്ത് ജീവകാരുണ്യ സേവനം നടത്തിയ സംഘടനകളെ ആദരിച്ചു. ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളും നടന്നു.

സുബൈര്‍ ഇരാറ്റുപേട്ട, ഹിബത്തുള്ള പട്ടാമ്പി, കുഞ്ഞലവി ഹാജി, നിസാര്‍ റാവുത്തര്‍, ഷൈജു കല്ലുംകൂടത്തില്‍ പ്രസംഗിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ റഷീദ്,ആബിദ്, ഹബീബ് ഉള്ളാനം, അഷറഫ് സഹദി എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി.

ജാക്‌സണ്‍ ജെയിംസ്, ഷാന്‍, അപ്പു, റോബിന്‍, ഫവാസ്, അഫ്‌സല്‍, അജ്മല്‍, റാഷിദ്, അനസ്, ഹുസൈന്‍, വാഹിദ്, നസീര്‍, നജ്ജാത് കായംകുളം, റിയാസ്, നിയാസ്, ബാദ്ഷ, പ്രമോദ്തിക്കോടി, അന്‍സര്‍, ഹസ്സന്‍, നിയാസ് കായംകുളം, നിസാം പാരിപള്ളി എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി സിയാദ് സ്വാഗതവും ചാരിറ്റി കണ്‍വീനര്‍ അനൂപ് രാജ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top