Sauditimesonline

sawa
ആലപ്പു കൂട്ടായ്മ 'സവ' കുടുംബ സംഗമം

ക്രിമിനല്‍ സ്വഭാവമുളള വാഹനാപകടം പബ്‌ളിക് പ്രോസിക്യൂഷന് കൈമാറും

റിയാദ്: ക്രിമിനല്‍ സ്വഭാവമുളള ഗതാഗത നിയമ ലംഘനം നടത്തുന്നവനക്ക് ശിക്ഷ ഉറപ്പുവരുത്തുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. ഇത്തരം കേസുകള്‍ പബ്‌ളിക് പ്രോസിക്യൂഷന് കൈമാറുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു. ഇന്‍ഷുറന്‍സ് പരിരക്ഷയുളളവര്‍ അപകടം ക്ഷണിച്ചു വരുത്തുകയും ശിക്ഷയില്‍ നിന്നു രക്ഷപ്പെടുകയും ചെയ്യുന്നത് ഒഴിവാക്കാനാണ് നടപടി.

മറ്റുളളവരെ അപകടങ്ങളിലേക്ക് തളളിവിടുന്ന തരത്തില്‍ ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയുളള കേസുകള്‍ പബ്‌ളിക് പ്രോസിക്യൂഷന്‍ കൈകാര്യം ചെയ്യും. ഇതുസംബന്ധിച്ച് പബ്‌ളിക് പ്രോസിക്യൂഷന്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടലി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ അല്‍ മുഖ്ബിലും ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമിയും ചര്‍ച്ച നടത്തി. ഗുരുതരമായ നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുന്നതിന് ഇരു വകുപ്പുകളും ഏകോപനം നടത്തുന്നതിനുളള മാര്‍ഗ നിര്‍ദേശങ്ങളും അംഗീകരിച്ചു.

ഡ്രൈവറുടെ ഗതാഗത നിയമ ലംഘനത്തെ തുടര്‍ന്നു അപകടങ്ങളില്‍ മരണം സംഭവിക്കുക, ഗുരുതരമായ പരിക്ക് ഉണ്ടാവുക, അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോവുക, അപകടം ട്രാഫിക് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക, പരിക്കേറ്റവര്‍ക്ക് സഹായം നിഷേധിക്കുക, ബോധപൂര്‍വം അപകടം സൃഷ്ടിക്കുക എന്നിവ ക്രിമിനല്‍ സ്വഭാവമുളള ഗതാഗത നിയമ ലംഘനമായി പരിഗണിക്കും. ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ നിയമങ്ങളും ട്രാഫിക് നിയമങ്ങളും ബാധകമാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top