Sauditimesonline

ekm kmcc
എറണാകുളം കെഎംസിസി സൗഹൃദ സംഗമം

ലീഗല്‍ സര്‍വ്വീസ് ആക്ട് ഭേദഗതി ചെയ്യണം; പ്രവാസി ഇന്ത്യക്കാക്കു നിയമ സഹായം ഉറപ്പാക്കണം: പിഎല്‍സി

തിരുവനന്തപുരം: പ്രവാസി ലീഗല്‍ സെല്‍ (പിഎല്‍സി) കേരള ഘടകം പ്രതിനിധികള്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുമായി കൂടിക്കാഴ്ച നടത്തി. പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചു. ആറ് ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനവും സമര്‍പ്പിച്ചു. പിഎല്‍സി ഉന്നയിച്ച വിഷയങ്ങള്‍ ഗൗരവമുളളതാണെന്നും ലോകസഭയില്‍ വതരിപ്പിക്കുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും വിദേശകാര്യ സെക്രട്ടറിയുമായും ദല്‍ഹിയില്‍ കൂടിക്കാഴ്ചയ്ക്കു അവസരം ഒരുക്കാമെന്നും എംപി ഉറപ്പുനല്‍കി.

പ്രവാസി ഇന്ത്യക്കാര്‍ക്ക് നിയമ സഹായം ലഭ്യമാക്കുന്നതിന് ലീഗല്‍ സര്‍വ്വീസ് നിയമത്തില്‍ ഭേദഗതി വരുത്തണം. സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് സൗജന്യ നിയമസഹായം ഉറപ്പുവരുത്തണം. ഇതിന് നിയമം ഭേദഗതി ചെയ്യണം. പ്രവാസി ഇന്ത്യക്കാരെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പ്രവാസി ഭാരതീയ ഭീമ യോജന ഇന്‍ഷുറന്‍സ് പദ്ധതി വിദേശത്ത് പോകുന്ന ഇസിആര്‍, ഇസിഎന്‍ആര്‍ പരിഗണിക്കാതെ മുഴുവന്‍ പ്രവാസികര്‍ക്കും ലഭ്യമാക്കുക. നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കുക. മരണം, അംഗവൈകല്യം എന്നിവ സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കുക, വിദേശത്ത് ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുക, ഭീമ യോജന പദ്ധതി സംബന്ധിച്ച് കൂടുതല്‍ അവബോധം സലഷ്ടിക്കുന്നതിന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്ന പുതിയ കുടിയേറ്റ നിയമമായ ഓവര്‍സീസ് മൊബിലിറ്റി ബില്ലില്‍ എംബസ്സി ക്ഷേമ നിധി വഴി (ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്) വിതരണം ചെയ്യുന്ന ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തണം.

വിദേശ തൊഴില്‍, വിദ്യാഭ്യാസ തട്ടിപ്പുകള്‍ തടയാന്‍ നിയമം കൊണ്ടുവരണം. എംബസ്സി ക്ഷേമനിധി വഴി നിയമസഹായം ശക്തമാക്കുക. വിചാരണ തടവുകാര്‍ക്കും തൊഴില്‍ തര്‍ക്കങ്ങള്‍ നേരിടുന്നവര്‍ക്കും ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കും വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക. മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷ യോജന പുനഃസ്ഥാപിക്കുക. പ്രവാസി തൊഴിലാളികള്‍ക്ക് പെന്‍ഷന്‍, ലൈഫ് ഇന്‍ഷുറന്‍സ്, പുനരധിവാസം തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍. മുരളീധരന്‍, ട്രഷറര്‍ തല്‍ഹത്ത് പൂവച്ചല്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിയാസ് പൂജപ്പുര, ജിഹാംഗീര്‍, നന്ദഗോപകുമാര്‍, അനില്‍ കുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top