
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പര്‍ വര്‍ഷാവസാന വില്‍പ്പന ‘ബിഗ് ബാംഗ്’ പ്രമോഷന്‍ പ്രഖ്യാപിച്ചു. ഇലക്ട്രോണിക്‌സ്, മൊബൈല്‍ ഫോണുകള്‍, ഫാഷന്‍, പലചരക്ക്, ഫ്രഷ് ഫുഡ് തുടങ്ങിയ വിഭാഗങ്ങളില്‍ മികച്ച വിലക്കിഴിവാണ് പ്രമോഷന്റെ പ്രത്യേകത.
വര്‍ഷാവസാനം ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവമാണ് ലുലു ഒരുക്കിയിട്ടുളളതെന്ന് സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ് പറഞ്ഞു. ഫാഷന്‍, വീട്ടുപകരണങ്ങള്‍, പലചരക്ക് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി മുഴുവന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും ഏറ്റവും മികച്ച വലക്കു ഉത്പന്നങ്ങള്‍ ലഭ്യമാക്കും.

ഓണ്‍ലൈന്‍ പര്‍ചേസ് ചെയ്യുന്നവര്‍ക്ക് പ്രത്യേക വിലക്കിഴിവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ 299 റിയാലില്‍ കൂടുതല്‍ തുകക്ക് ഓണ്‍ലൈനില്‍ പര്‍ചേസ് ചെയ്യുന്നവര്‍ക്ക് സൗജന്യ ഡെലിവറി ലഭ്യമാക്കും.
100 റിയാലിന് ഫാഷന്‍ തുണിത്തരങ്ങള്‍ പര്‍ചേസ് ചെയ്യുന്നവര്‍ക്ക് 50 റിയാലിന്റെ ഗിഫ്റ്റ് വൗച്ചര്‍ സമ്മാനിക്കും. പാദരക്ഷകള്‍, ലേഡീസ് ബാഗുകള്‍, ആഭരണങ്ങള്‍, ബേബി ആക്‌സസറീസ് എന്നിവക്കും ഇതേ ഓഫര്‍ ബാധകമാണ്. സൗദിയിലെ എല്ലു ലുലു സ്‌റ്റോറുകളിലും ജനുവരി 2 വരെ പ്രൊമോഷന്‍ ലഭ്യമാണ്. www.luluhypermarket.com/en-sa/ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടല്‍ വഴി ‘ബിഗ് ബാംഗ്’ ഓഫര്‍ ഉത്പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ അവസരം ഉണ്ടെന്നും ലുലു മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
