Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

സൗദിയിലെ പുതിയ നാല് എണ്ണ പാടങ്ങള്‍ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയില്‍ പുതിയ നാല് എണ്ണ, പ്രകൃതി വാതക പാടങ്ങള്‍ കണ്ടെത്തിയതായി ഊര്‍ജ മന്ത്രി. ദേശീയ എണ്ണ കമ്പനി സൗദി അറാംകോ ആണ് പുതിയ പാടങ്ങള്‍ കണ്ടെത്തിയത്. ദഹ്‌റാനിലെ അല്‍റീശ്, മിനഹസ് എന്നിവിടങ്ങളിലാണ് പുതിയ പാടങ്ങള്‍ കണ്ടെത്തിയതെന്ന് ഊര്‍ജ വകുപ്പ് മന്ത്രി പ്രിന്‍സ് അബ്ദുല്‍അസീസ് ബിന്‍ സല്‍മാന്‍ പറഞ്ഞു. അല്‍റീശിലെ രണ്ടാമത്തെ എണ്ണക്കിണറില്‍ പ്രതിദിനം 4,452 ലൈറ്റ് ക്രൂഡ് ഉത്പാദന ശേഷിയുണ്ട്. 3.2 മില്യണ്‍ ക്യുബിക് അടി പ്രകൃതി വാതകവും ഇവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഈ പ്രദേശത്തെ എണ്ണ ശേഖരത്തിന്റെ അളവ് നിശ്ചയിക്കാന്‍ അറാംകോ രണ്ട് എണ്ണക്കിണറുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

മിനഹസ് എണ്ണപ്പാടത്തെ സാറഹ് സംഭരണിയിലും അല്‍ സഹ്ബ കിണറിലുമാണ് വന്‍ തോതില്‍ പ്രകൃതി വാതകം കണ്ടെത്തിയത്. ലൈറ്റ് ക്രൂഡ് ഓയില്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുളളതിനാല്‍ പുതുതായി കണ്ടെത്തിയ എണ്ണ ശേഖരം ഏറെ പ്രധാനപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. എണ്ണപാടങ്ങളുടെ വിസ്തീര്‍ണം നിര്‍ണയിക്കണം. എണ്ണ, പ്രകൃതി വാതകം എന്നിവയുടെ സാന്ദ്രതയുടെ അളവ് കണക്കാക്കുകയും വേണം. ഇതിനുമുള്ള ശ്രമത്തിലാണ് സൗദി അറാംകോ. പുതിയ കണ്ടെത്തലുകള്‍ രാജ്യത്തിന്റെ പ്രകൃതി സമ്പത്തിന്റെ കരുത്താണ് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top