
മക്ക: ഹജ്ജിന് മികച്ച സേവന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി മക്ക നഗരത്തിന്റെയും വിശുദ്ധ കേന്ദ്രങ്ങളുടെയും മേല്‍നോട്ടച്ചുമതലയുള്ള റോയല്‍ കമ്മീഷന് കീഴിലെ കിദാന പദ്ധതിയില്‍ ലുലു ഗ്രൂപ്പും. ഇതിന്റെ ഭാഗമായി വിശുദ്ധ കേന്ദ്രങ്ങള്‍ക്ക് സമീപം പുതിയ ലുലു സ്‌റ്റോറുകള്‍ തുറന്നു.

മിന, അറഫ, മുസ്ദലിഫ തുടങ്ങിയ വിശുദ്ധ സ്ഥലങ്ങളോട് ചേര്‍ന്ന് നാല് സ്‌റ്റോറുകള്‍ ലുലു തുറക്കും. കിദാന ഡെവലപ്‌മെന്റ് കമ്പനി എക്‌സിക്യൂട്ടീവ് മാനേജര്‍ മുഹമ്മദ് അല്‍ മെജ്മജും, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ബാഷര്‍ നസീര്‍ അല്‍ ബെഷറും ഇതു സംബന്ധിച്ചു ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

1.22 ലക്ഷത്തിലധികം ഇന്ത്യന്‍ ഹാജിമാരാണ് ഈ വര്‍ഷം തീര്‍ത്ഥാടനത്തിന് എത്തുന്നത്. 16,000 ത്തിലധികം മലയാളികളും ഇന്ത്യന്‍ സംഘത്തിലുണ്ട്. ഇവര്‍ക്കെല്ലാം ഏറ്റവും മികച്ച സേവനമാണ് ലുലു സ്‌റ്റോറുകള്‍ ഉറപ്പുവരുത്തുന്നത്. ഭക്ഷ്യ വസ്തുക്കള്‍, പാനീയങ്ങള്‍, അവശ്യവസ്തുക്കള്‍ തുടങ്ങിയവ ഹാജിമാര്‍ക്ക് ലഭ്യമാക്കും. വിശുദ്ധ നഗരങ്ങളില്‍ സേവനം വിപുലമാക്കുന്ന ആദ്യ റീട്ടെയ്ല്‍ ഗ്രൂപ്പുകളില്‍ ഒന്നാണ് ലുലു.

വിശുദ്ധ നഗരങ്ങളിലെ സുസ്ഥിര വികസനവും മികച്ച സേവനവും ലക്ഷ്യമിട്ടുള്ള കിദാന പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞത് അഭിമാനകരമെന്നും തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനമാണ് നല്‍കുന്നതെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി. സൗദി വിഷന്‍ 2030ന് കരുത്തേകുന്നത് കൂടിയാണ് ലുലുവിന്റെപദ്ധതി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.