Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

സഭയില്‍ ജനപക്ഷ ശബ്ദമാകാന്‍ എം സ്വരാജ് വിജയിക്കണം: നവോദയ

റിയാദ്: നിയമസഭയില്‍ നീതിയുടെ ജനപക്ഷ ശബ്ദമുയര്‍ത്താന്‍ കേരളത്തിലെ യുവജന നേതാക്കളില്‍ ഏറ്റവും ശ്രദ്ധേയനായ എം സ്വരാജിനെ വിജയിപ്പിക്കണമെന്ന് നിലമ്പൂരിലെ വോട്ടര്‍മാരോട് റിയാദ് നവോദയ അഭ്യര്‍ത്ഥിച്ചു. ബാബരി മസ്ജിദ് വിധിയില്‍ സുപ്രീം കോടതിപോലും ഭൂരിപക്ഷ രാഷ്ട്രീയത്തിന് വഴങ്ങിയപ്പോള്‍ നിര്‍ഭയം നീതിയുടെ ശബ്ദമുയര്‍ത്തിയ നേതാവാണ് സ്വരാജ്. യുദ്ധഭ്രാന്തില്‍ ഒരു വലിയവിഭാഗം മതിമറന്നപ്പോള്‍ യുദ്ധം നാശമല്ലാതെ ഒന്നും നല്‍കിയില്ലെന്ന ഏറ്റവും പക്വമായ പ്രതികരണം നിര്‍ഭയം നടത്തിയ വ്യക്തിയും സ്വരാജാണ്.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പിന്നീട് യുവജന കര്‍ഷക പാര്‍ട്ടി പ്രവര്‍ത്തനനത്തിലൂടെ സ്വന്തം കഴിവുകളിലൂടെ ഒരു ജനസമൂഹത്തിന്റെ പിന്തുണ നേടിയാണ് സ്വരാജ് വളര്‍ന്നത്. കക്ഷി രാഷ്ട്രീയത്തിനതീതമായി കേരളത്തിലെ കലാ സാംസ്‌കാരിക പ്രമുഖര്‍ സ്വരാജിന് പിന്തുണ അര്‍പ്പിക്കുന്നത് അദ്ദേഹം നേടിയ സ്വീകാര്യതയുടെ തെളിവാണ്.
എല്‍ ഡി എഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ അംഗീകാരത്തിനും തുടര്‍ച്ചക്കും എല്‍ ഡി എഫ് വിജയിക്കണം.

പ്രവാസികള്‍ക്കടക്കം എല്ലാ പ്രതിസന്ധികളിലും തളരാതെ ജനതയുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കിയ സംസ്ഥാന സര്‍ക്കാരിനുള്ള പിന്തുണയാവണം ഉപതെരഞ്ഞെടുപ്പ് ഫലം. സാമ്പത്തികമായി കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രത്തിനും വര്‍ഗ്ഗീയശക്തികളുടെ വോട്ടുവാങ്ങാന്‍ മടിയില്ലാത്ത യുഡിഎഫിനുമുള്ള താക്കീതാവണം നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ഫലം. നിലമ്പൂരില്‍ പ്രബുദ്ധ ജനതയുടെ അംഗീകാരം സ്വരാജിനു ലഭിക്കുമെന്നും നവോദയ പ്രസ്താവനയയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top