
റിയാദ്: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വിസ് സമയക്രമം മാറാന്‍ സാധ്യതയുണ്ടെന്ന് സൗദിയിലെ എയര്‍പോര്‍ട്ടുകള്‍ അറിയിച്ചു. നിരവധി രാജ്യങ്ങള്‍ വ്യോമാതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ച സാഹചര്യത്തില്‍ പല വിമാന സര്‍വിസുകളും റദ്ദാക്കി. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണം.

വിമാന കമ്പനികള്‍ നിര്‍ദേശിക്കുന്നതുപ്രകാരം യാത്ര ക്രമീകരിക്കണമെന്നും അറിയിപ്പു വ്യക്തമാക്കുന്നു. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവ വഴി യാത്ര ചെയ്യുന്ന മുഴുവന്‍ യാത്രക്കാരോടും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനങ്ങളുടെ സമയക്രമം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.