
റിയാദ്: കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ ഏഴാംമത് സമ്മേളനം ജൂണ്‍ 20ന് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായാണ് ഏരിയാ സമ്മേളനം. ഏരിയയിലെ നാല് യൂണിറ്റു സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കുകയും പുതിയ നേതൃത്വം നിലവില്‍ വരുകയും ചെയ്തതിന് ശേഷമാണ് ഏരിയാ സമ്മേളനത്തിന് ഒരുങ്ങുന്നത്.

അസീസിയ യൂണിറ്റ് പ്രസിഡന്റായി മനോജ്, സെക്രട്ടറിയായി ഷെമീര്‍ ബാബു, ട്രഷറരായി മുഹമ്മദ് റാഷിക്, മനാഹ് യൂണിറ്റ് പ്രസിഡണ്ടായി ശശി കാട്ടൂര്‍, സെക്രട്ടറിയായി സജാദ്, ട്രഷററായി ഷാഫി എന്നിവരേയും സിമന്റ് യൂണിറ്റ് പ്രസിഡണ്ടായി പീറ്റര്‍, സെക്രട്ടറിയായി ഷംസുദ്ദീന്‍, ട്രഷററായി സജന്‍, ഫനാര്‍ യൂണിറ്റ് ഭാരവാഹികളായി പ്രസിഡണ്ട് മനോജ്, സെക്രട്ടറി ചാക്കോ, ട്രഷറര്‍ ലാലു എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

പുതിയ ഏരിയാ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നത്തിന്റെ ഭാഗമായി നടത്തുന്ന ഏരിയ സമ്മേളന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കേളി അസീസിയ ഏരിയ ആക്ടിംഗ് പ്രസിഡണ്ട് അലി പട്ടാമ്പി അധ്യക്ഷത വഹിച്ചു. യോഗം ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ഹസ്സന്‍ പുന്നയൂര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി റഫീഖ് ചാലിയം സംഘാടകസമിതി പാനല്‍ അവതരിപ്പിച്ചു.

സംഘാടകസമിതി ചെയര്‍മാന്‍ സുഭാഷ്, വൈസ് ചെയര്‍മാന്‍ ശശി കാട്ടൂര്‍, കണ്‍വീനര്‍ സുധീര്‍ പോരേടം, ജോയിന്റ് കണ്‍വീനര്‍ ചാക്കോഇട്ടി, സാമ്പത്തികം കണ്‍വീനര്‍ ലജീഷ് നരിക്കോട്, ജോയിന്റ് കണ്‍വീനര്‍ തൗഫീര്‍, സ്‌റ്റേഷനറി കണ്‍വീനര്‍ അജിത്ത്, ഭക്ഷണം കണ്‍വീനര്‍ സൂരജ്, സ്‌റ്റേജ് ഡെക്കറേഷന്‍ ഷമീര്‍ ബാബു, മനോജ്, ഗതാഗതം ഷംസുദ്ദീന്‍,അലി പട്ടാമ്പി, പീറ്റര്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ ഷാജി മൊയ്തീന്‍ എന്നിവര്‍ അടങ്ങിയ 51 അംഗ സംഘാടകസമിതി രൂപീകരിച്ചു. ഏരിയ ട്രഷറര്‍ ലജീഷ് നരിക്കോട്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ശംസുദ്ധീന്‍, അജിത്ത്, മനോജ് ഏരിയ കമ്മിറ്റി അംഗങ്ങളായ സൂരജ്, റാഷിഖ്, ഷമീര്‍ ബാബു,സജാദ് എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി സുഭാഷ് സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ സുധീര്‍ പോരേടം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.