
ദമ്മാം: ബെന്നി ബെഹന്നാന്‍ എംപി സൗദിയിലെ ദമ്മാം കിംഗ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തില്‍ കുടുങ്ങി. ചാലക്കുടി എംപി എന്ന നിലയില്‍ ഡിപ്‌ളോമാറ്റിക് പാസ്‌പോര്‍ട്ടിലാണ് എത്തിയതെങ്കിലും ആവശ്യമായ വിവരങ്ങള്‍ മനേരത്തെ സമര്‍പ്പിക്കാത്തതാണ് വിമാനത്താവളത്തില്‍ കുടുങ്ങാന്‍ കരാണം. ഒഐസിസി തൃശൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ബെന്നി ബെഹന്നാന്‍ ദമ്മാമില്‍ എത്തിയത്.

ഡിപ്‌ളോമാറ്റിക് പാസ്‌പോര്‍ട്ടുളളവര്‍ യാത്രയ്ക്ക് മുമ്പ് സൗദി അധികൃതരെ അറിയിക്കണമെന്ന ചട്ടം ലംഘിച്ചതിനാല്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് അനുവദിച്ചില്ലെന്നാണ് വിവരം. ആറു മണിക്കൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ എംപി ഇന്നലെ രാത്രിയോടെ മടങ്ങി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





