
തബൂക്ക്: സൗദിയുടെ സ്വപ്‌ന നഗരി നിയോം തുറമുഖത്ത് റിമോട്ട് ക്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗദി വനിതകള്‍. തബൂക്ക് പ്രവിശ്യയിലെ 10 യുവതികളാണ് റിമോട്ട് ക്രെയിന്‍ ഓപ്പറേറ്റര്‍ പരിശീലത്തിന് തെരഞ്ഞെടുത്തത്. സാങ്കേതിക വിദ്യാഭ്യാസം, പ്രായോഗിക പരിശീലനം, കരിയര്‍ മാര്‍ഗനിര്‍ദേശം എന്നിവ ഉള്‍പ്പെടെ രണ്ട് വര്‍ഷത്തെ പാഠ്യ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നിയമനം നല്‍കും.

കപ്പലുകളില്‍ നിന്ന് കണ്ടെയ്‌നറുകള്‍ ഡോക്കിലേക്ക് കൊണ്ടുപോകുന്നതു പൂര്‍ണമായും ഓട്ടോമേറ്റഡ്, റിമോട്ട് നിയന്ത്രിത ക്രെയിനുകള്‍ ഉപയോഗിച്ചാണ്. ഇതിനായി നിയോം തുറമുഖത്ത് അത്യാധുനിക ക്രെയിനുകള്‍ സ്ഥാപിച്ചു. അതോടൊപ്പം സ്മാര്‍ട്ട് ട്രേഡിനായി തുറമുഖത്ത് പുതിയ സജ്ജീകരണങ്ങള്‍ തയ്യാറായി വരുന്നു. ഈ മഖേലയില്‍ വനിതകളെ നിയമിക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടി.

2026ല്‍ നിയോം തുറമുഖത്തെ കണ്ടെയ്‌നര്‍ ടെര്‍മിനലുകള്‍ പ്രവര്‍ത്തന സജ്ജമാക്കാനുളള ഊര്‍ജ്ജിത ശ്രമങ്ങളാണ് നടക്കുന്നത്. നൂതന സാങ്കേതിക സംവിധാനങ്ങളോടെ തുടങ്ങുന്ന തുറമുഖം ലോജിസ്റ്റിക് മേഖലയ്ക്ക് കരുത്തുപകരും എന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.