
കരുനാഗപ്പള്ളി/റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ പ്രതിഭാ സംഗമം ജൂണ്‍ 15ന് നടക്കും. കരുനാഗപ്പള്ളി കോഴിക്കോട് ലേക്ക് വ്യൂ ഹോം സ്‌റ്റേ റിസോര്‍ട്ടില്‍ നടക്കുന്ന പരിപാടിയില്‍ ലഹരി വിരുദ്ധ ക്യാമ്പും നടക്കും. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന ഐപിഎസ് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും.

10, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരം സമ്മാനിക്കും. കൊല്ലം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിജിലാല്‍ ലഹരി വിരുദ്ധ ക്ലാസ്സ് നയിക്കും. ലഹരി വിരുദ്ധ പ്രതിജ്ഞയും നടക്കും. കൂട്ടായ്മയുടെ ഭക്ഷ്യധാന്യ കിറ്റിന്റെ ഏഴാം വര്‍ഷത്തേക്കുള്ള ധനസഹായ വിതരണം പാലക്കാട് ഡെപ്യൂട്ടി കളക്ടര്‍ സജീദ് മറവനാല്‍ നിര്‍വഹിക്കും.

‘എന്റെ റേഡിയോ 91.2’ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അനില്‍ മുഹമ്മദ്, സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അംഗം അഡ്വ എം എസ്സ് താര, മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ സുലൈമാന്‍ വിഴിഞ്ഞം എന്നിവര്‍ സംബന്ധിക്കും. സൗദി അറേബ്യ കേന്ദ്രമാക്കി ഏഴ് വര്‍ഷമായി ജീവകാരുണ്യ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ‘നന്മ’ എല്ലാ വര്‍ഷവും നടത്തുന്ന പ്രതിഭാസംഗമത്തിന്റെ തുടര്‍ച്ചയാണ്.






