
ദമ്മാം: ഇരുപത്തിയഞ്ചിന്റെ നിറവിലാണ് സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയ സേവനം ചെയ്യുന്ന വാഴക്കാട് വെല്‍ഫെയര്‍ സെന്റര്‍. കൂട്ടായ്മയുടെ വാര്‍ഷിക പൊതുയോഗം ‘വാഴക്കാടോത്സവം’ വിവിധ പരിപാടികളോടെ അരങ്ങേറി. സൈഹാത്തിലെ റിസോര്‍ട്ടില്‍ നടന്ന പരിപാടി സാമൂഹിക പ്രവര്‍ത്തകനും ലോകകേരളാ സഭാംഗവുമായ നാസ് വക്കം ഉദ്ഘാടനം ചെയ്തു.

ഇരുപത്തിയഞ്ചാം വര്‍ഷത്തികത്തിന്റെ ലോഗോ പ്രകാശനവും നിര്‍വ്വഹിച്ചു. ആക്ടിംഗ് പ്രസിഡന്റ് അഷ്‌റഫ് പി.ടി അദ്ധ്യക്ഷത വഹിച്ചു. നാസര്‍ വെള്ളിയത്ത് ആശംസകള്‍ നേര്‍ന്നു. അഹ്‌സന്‍ അഷ്‌റഫ് ഖിറാഅത്ത് നടത്തി.

വര്‍ണശബളമായ വാഴക്കാടോത്സവം-2025 പരിപാടികള്‍ക്ക് ഷാഹിര്‍ ടി.കെ, ഷറഫുദ്ധീന്‍ എം.പി, ഷാഫി വാഴക്കാട്, റശീദ് പി.ടി, അഫ്താബ്, ഉനൈസ്, ഷിജില്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുടുംബിനികളും കുട്ടികളും പങ്കെടുത്ത പരിപാിെയില്‍ വിവിധ കലാ, കായിക വിനോദ മത്സരങ്ങളും അരങ്ങേറി. മുജീബ് കളത്തില്‍ സ്വാഗതവും ജാവിഷ് അഹമ്മദ് നന്ദിയും പറഞ്ഞു.






