
ദമ്മാം: വാഴക്കാട് വെല്‍ഫെയര്‍ സെന്റര്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നാസര്‍ വെള്ളിയത്ത് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ആക്ടിംഗ് പ്രസിഡന്റ് അഷ്‌റഫ് പി.ടി അദ്ധ്യക്ഷത വഹിച്ചു.

ഭാരവാഹികളായി പി.കെ ഹമീദ് (രക്ഷാധികാരി), മുജീബ് കളത്തില്‍ (പ്രസിഡന്റ്), ഷബീര്‍ ആക്കോട് (ജനറല്‍ സെക്രട്ടറി), യാസര്‍ തിരുവാലൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. നഫീര്‍ തറമ്മല്‍ (സീനിയര്‍ വൈസ് പ്രസിഡന്റ് ) ജാവിഷ് അഹമ്മദ്, അഷ്‌റഫ് പി.ടി, റശീദ് പി.ടി (വൈസ് പ്രസിഡന്റുമാര്‍) ഷറഫുദ്ധീന്‍ എം.പി (ഓര്‍ഗനൈസിംഗ് സെക്രട്ടറി) അഫ്താബുറഹ്മാന്‍, ഷിജില്‍ ടി.കെ, മുസ്ഥഫ എ.പി (ജോയന്റ് സെക്രട്ടറിമാര്‍) ഷാഹിര്‍ ടി.കെ (സ്‌ക്രീനിംഗ് കമ്മറ്റി കണ്‍വീനര്‍) റഹ്മത്ത് കെ.പി (റിലീഫ് കോര്‍ഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.

പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ഷബീര്‍ ആക്കോടും വരവ് ചെലവ് കണക്കുകള്‍ ട്രഷറര്‍ യാസര്‍ തിരുവാലൂരും അവതരിപ്പിച്ചു. പതിനൊന്ന് ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ ചെയ്തതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മുജീബ് കളത്തില്‍ സ്വാഗതവും ജാവിഷ് അഹമ്മദ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.