
റിയാദ്: ഓഐസിസി റിയാദ് കൊല്ലം ജില്ല കമ്മറ്റി കെപിസിസി മുന്‍ പ്രസിഡന്റ് തെന്നല ബാലകൃഷണപിള്ള അനുസ്മരണം സംഘടിപ്പിച്ചു. വിനയത്തിന്റെയും ലാളിത്യത്തിന്റെയും ആദര്‍ശ നിഷ്ഠയുടെയും പര്യായമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് യോഗം അനുസ്മരിച്ചു.

ഓരോ പൊതുപ്രവര്‍ത്തകനും മാതൃകയാക്കാന്‍ കഴിയുന്ന വ്യക്തിത്വമാണ് തെന്നല. ആദര്‍ശത്തിന്റെ വെണ്‍മയും വിശുദ്ധിയും അവസാനം വരെ കാത്തുസൂക്ഷിച്ച നേതാവായിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒരു കാലഘട്ടത്തില്‍ അവസാനവാക്കായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നുവെന്നും നേതാക്കള്‍ അനുസ്മരിച്ചു

ആക്ടിംഗ് പ്രസിഡന്റ് നസീര്‍ ഹനീഫ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അലക്‌സ് കൊട്ടാരക്കര ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഓഐസിസി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി റഹ്മാന്‍ മുനമ്പത്ത് മുഖ്യ പ്രഭാക്ഷണം നടത്തി. സെന്‍ട്രല്‍ കമ്മറ്റി ആക്ടിംഗ് ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍, വൈസ് പ്രസിഡന്റുമാരായ ബാലുകുട്ടന്‍, സജീര്‍ പൂന്തുറ, അഷ്‌റഫ് മേച്ചേരി, നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലിം അര്‍ത്തില്‍,

ഓഐസിസി ചെയര്‍മാന്‍ കുഞ്ഞി കുമ്പള, ശിഹാബ് കൊട്ടുക്കാട്, അയൂബ് ഖാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, നാസര്‍ ലെയിസ്, ശ്രീജിത്ത്, ബിനോയ് മത്തായി, ഷാജഹാന്‍, നജീം കടക്കല്‍, അലക്‌സാണ്ടര്‍, ജില്ലാ പ്രസിഡന്റുമാരായ സിദ്ധീക്ക് കല്ലൂപറമ്പന്‍, നാസര്‍ വലപ്പാട്, ബിജോ ചാക്കോ, അന്‍സാര്‍ വര്‍ക്കല, ഒമര്‍ ഷെരീഫ്, സലാം കോട്ടയം വിവിധ ജില്ലാ കമ്മറ്റി ഭാരവാഹികളായ ഹരീന്ദ്രന്‍, സലിം വാഴക്കാട്, മുജീബ്, തല്‍ഹത്ത് തൃശ്ശൂര്‍, അഷറഫ് കായംകുളം, ശെരീഖ് തൈക്കണ്ടി എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.