Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

മദായിന്‍ സാലിഹിലെ ശവകുടീരങ്ങള്‍

അല്‍ ഊല: സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് മനുഷ്യവാസം ഉണ്ടായിരുന്ന സൗദിയിലെ പൈതൃക നഗരം മദാഇന്‍ സാലിഹ് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തു. നബത്തിയന്‍ കാലഘട്ടത്തിലെ ഏറ്റവും വലിയ ഭൂപ്രദേശമാണിത്. മലകള്‍ തുരന്ന് നിര്‍മിച്ച ശവകൂടീരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത.

ഇന്നത്തെ ജോര്‍ഡാന്‍ നഗരമായ പെട്ര ആസ്ഥാനമായി കൃസ്തുവിന് മുമ്പ് ആറാം നൂറ്റാണ്ടിലാണ് നബത്തിയന്‍ ഭരണം എന്നാണ് ചരിത്രം. മലനിരകളും കുന്നുകളും ഉള്‍പ്പെടുന്ന മദാഇന്‍ സാലിഹ് പെട്ര സൈനികരുടെ വാസ സ്ഥലമായിരുന്നു എന്നാണ് അനുമാനം.

മലകള്‍ തുരന്ന് നിര്‍മിച്ച വാസ സ്ഥലങ്ങളും കൂടിയാലോചനകള്‍ക്കുളള ഇരിപ്പിടങ്ങളും മദാഇന്‍ സാലഹിന്റെ പ്രത്യേകതയാണ്. ഇത്‌ലിബ് മലയുടെ മധ്യത്തിലാണ് കൂടിയാലോചനക്കുളള സൗക്യരം ഒരുക്കിയിട്ടുളളത്. അല്‍ ദിവാന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. നൂറിലധികം ശവ കുടീരങ്ങളാണ് ഇവിടെയുളളത്.

മദീന്‍ സാലിഹിലെ ഏറ്റവും ആകര്‍ഷകമായ ശവകുടീരം ഖസ്ര്‍ അല്‍ ഫരീദ് ആണ്. തുറസായ സ്ഥലത്ത് ഒറ്റക്ക് നില്‍ക്കുന്ന ശവകുടീരത്തിന്റെ കൊത്തുപണിയാണ് പ്രധാന ആകര്‍ഷണം. ഖസര്‍ അല്‍ ബിന്ത് ആണ് ഏറ്റവും വലിയ ശവകുടീരം. ഇതിനുളളില്‍ നബത്തിയന്‍ നാഗരികതയുടെ അടയാളങ്ങളും ലിപികളും കാണാം,

ഖസര്‍ ബിന്ത് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ശവകുടീരത്തിനുളളില്‍ ഈജിപ്തിലെയും റോമന്‍ സാമ്രാജ്യത്തിലെയും സാംസ്‌കാരിക പൈതൃകങ്ങള്‍ അടയാളപ്പെടുത്തുന്ന നിരവധി ശില്പങ്ങളും കാണാം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top