റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ഖുര്‍ആന്‍ പാഠ്യ പദ്ധതി ലേണ്‍ ദി ഖുര്‍ആന്‍-2020 ഫൈനല്‍ പരീക്ഷ നവംബര്‍ 13ന് ഓണ്‍ലൈനില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സൗദി സമയം രാവിലെ 6.00 മുതല്‍ 11.59 വരെയും ഇന്ത്യന്‍ സമയം രാവിലെ 8.30 മുതല്‍ 2.29 വരെയും 6 മണിക്കൂര്‍പരീക്ഷയുടെ ഓണ്‍ലൈന്‍ ലിങ്ക് പരീക്ഷാര്‍ത്ഥികള്‍ക്ക് ലഭിക്കും. ലിങ്കില്‍ പ്രവേശിച്ചാല്‍ രണ്ടു മണിക്കൂറിനകംപരീക്ഷ പൂര്‍ത്തിയാക്കണമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പരീക്ഷാര്‍ത്ഥികള്‍ക്ക് learnthequran.org വെബ്‌സൈറ്റില്‍ നവംബര്‍ 12 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഉണ്ട്. 100 ചോദ്യങ്ങളെ അഹ്‌ല്, മാഹിര്‍, ഫാഇസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങയി തിരിച്ചാണ് പരീക്ഷ. പരീക്ഷാര്‍ത്ഥികള്‍ക്ക് മൂന്ന് വിഭാഗങ്ങളും പൂര്‍ത്തിയാക്കുകയോ ഇഷ്ടമുള ഭാഗം ഒഴിവാക്കുകയോ ചെയ്യാം. ഓരോ വിഭാഗത്തിലും മികച്ച വിജയം നേടുന്നവര്‍ക്ക് ഉപഹാരവും സര്‍ട്ടിഫിക്കറ്റും സമ്മാനിയ്ക്കും. 100 ചോദ്യവും പൂര്‍ത്തിയാക്കി ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടുന്ന പരീക്ഷാര്‍ത്ഥിക്ക് ഒരു ലക്ഷം രൂപ സമ്മാനിക്കും.
പരീക്ഷയുടെ നടത്തിപ്പിന് ‘ഹെല്‍പ്പ് സെന്ററുകള്‍’ രൂപീകരിച്ചു +9665 5052 4242, +9195 6764 9624, +9665 0542 0697, +9665 4341 7457, +9665 3629 1683, +9665 6597 4250, +9665 0746 2528, എന്നീ വാട്ട്‌സ്ആപ്പ് നമ്പറുകള്‍ ഉപയോഗപ്പെടുത്തണം.
മുഹമ്മദ് അമാനി മൗലവി രചിച്ച ഖുര്‍ആന്‍ വിവരണത്തില്‍ നിന്നുമുള്ള ‘ജുസ്അ് 28’ ആണ് ലേണ്‍ ദി ഖുര്‍ആന്‍ മൂന്നാംഘട്ട പുനരാവര്‍ത്തനത്തിലെ പാഠഭാഗം. റിയാദ് ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിനു കീഴിലെ ബത്ഹ കാള്‍ ആന്റ് ഗൈഡന്‍സ് സെന്ററിന്റെ സഹകരണത്തോടെയാണ് പരീക്ഷ. സൗദി അറേബ്യയിലെ മുഴുവന്‍ പ്രവിശ്യകളിലും ഇസ്‌ലാമിക മതകാര്യ വകുപ്പിനു കീഴിലുള്ള കോള്‍ ആന്റ് ഗൈഡന്‍സ് സെന്ററുകളുടെ മലയാളവിഭാഗം പഠിതാക്കള്‍ക്കും പരീക്ഷാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കുവാന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ വര്‍ക് ഷീറ്റിനെ ആധാരമാക്കിയാണ് ഫൈനല്‍ പരീക്ഷ. വര്‍ക് ഷീറ്റ് ആവശ്യമുള്ളവര്‍ക്ക് learnthequran.org വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് ഇംഗ്ലീഷിലോ, മലയാളത്തിലോ പരീക്ഷ എഴുതാം.
വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്‍ ഖയ്യൂം ബുസ്താനി, അബ്ദുറസാഖ് സ്വലാഹി, അഡ്വ. അബ്ദുല്‍ ജലീല്‍, മുഹമ്മദ് സുല്‍ഫിക്കര്‍, നൗഷാദ് അലി കോഴിക്കോട്, മുഹമ്മദ് കുട്ടി കടന്നമണ്ണ, സഈദ് കുമരനല്ലൂര്‍, അബൂബക്കര്‍ എടത്തനാട്ടുകര എന്നിവര്‍പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.