
ബുറൈദ: അല്‍ ഖസീം മദ്‌റസത്തുല്‍ സഖാഫത്തുല്‍ ഇസ്ലാമിയ്യ വിദ്യാര്‍ത്ഥികളുടെ വൈജ്ഞാനിക, സാഹിത്യ മത്സരം സമാപിച്ചു. അല്‍ നഖീല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നൂറ്റി അന്‍പതിലധികം വിദ്യാര്‍ഥികള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരച്ചു.

പ്രവാസ ലോകത്തെ വിദ്യാര്‍ത്ഥികളുടെ കലാ, സാഹിത്യ അഭിരുചികള്‍ പരിപോഷിപ്പിക്കുന്നതിനും പ്രവാചക തിരുമേനിയെ വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ പഠിക്കാനും അവസരം ഒരുക്കാനാണ് പരിപാടി ഒരുക്കിയത്.

പരിപാടിയോടനുബന്ധിച്ചു ഐസിഎഫ് റീജിയന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. ജാഫര്‍ സഖാഫി, അബു സ്വാലിഹ് മുസ്‌ലിയാര്‍, ഫളില്‍ ലത്തീഫി അബ്ദുള്ള സകാകര്‍, ഫൈസല്‍ ഹാജി നല്ലളം, നൗഫല്‍ മണ്ണാര്‍ക്കാട്, യാസീന്‍ ഫാളിലി, നവാസ് അല്‍ഹസനി, നൂറുദ്ധീന്‍ വളാഞ്ചേരി, നിസാം മാമ്പുഴ, സഹല്‍ മണ്ണാര്‍ക്കാട്, റിയാസ് പാണ്ടിക്കാട്, സുഫിയാന്‍ ഇര്‍ഫാനി, മുസ്തഫ തളിപ്പറമ്പ, ശാക്കിര്‍ അരീക്കോട്, മുഹിമ്മാത്ത് അഹ്‌സനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിപാടിയോടനുബന്ധിച്ച് മദ്രസ വിദ്യാര്‍ഥികള്‍ ഒരുക്കിയ മദീന ഗാലറി, മദ്രസ വിദ്യാര്‍ത്ഥികളുടെ ദഫ് മത്സരവും അരങ്ങേറി.





