റിയാദില്‍ മലയാളി കുത്തേറ്റ് മരിച്ചു

റിയാദ്: മലയാളി ഹൗസ് ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു. തൃശൂര്‍ പെരിങ്ങൊട്ടുകര കരിപ്പംകളം അഷ്‌റഫ് (43) ആണ് മരിച്ചത്. മോഷണ ശ്രമം ചെറുക്കുന്നതിനിടെ അക്രമിയുടെ കുത്തേറ്റാണ് മരണമെന്നാണ് പ്രാഥമിക വിവരം. എക്‌സിറ്റ് നാലിലുളള പാര്‍ക്കില്‍ വിശ്രമിക്കുന്നതിനിടെ ഇന്നലെ രാത്രിയാണ് കുത്തേറ്റത്. ഇന്ന് പുലര്‍ച്ചെ സൗദി ജര്‍മന്‍ ആശുപത്രിയിലായിരുന്നു മരണം. ഐസിഎഫ് പ്രവര്‍ത്തകനാണ്.

Leave a Reply