കുക്കിവോണ്‍ തായ്‌ക്കോണ്ടോ കരാത്തെ: മികവ് തെളിയിച്ച് മലയാളി കായിക അധ്യാപകന്‍

റിയാദ്: ആയോധന കലയില്‍ മികവ് നേടി മലയാളി കായിക അധ്യാപകന്‍. കൊറിയന്‍ കുക്കിവോണ്‍ തായ്‌ക്കോണ്ടോ കരാത്തെ മൂന്നാം ഡാന്‍ നേടി പ്രതിഭ തെളിയിച്ച പ്രേമദാസന്‍ കാശു യാരാ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കായിക അധ്യാപകനാണ്. തായ്‌ക്കോണ്ടോ മാസ്റ്ററും ഇന്ത്യന്‍ ടൈഗേഴ്‌സ് തായ്‌ക്കോണ്ടോ ക്ലബ്ബിന്റെ സ്ഥാപകനുമാണ്.

റിയാദിലെ നിരവധി അഫിലിയേറ്റഡ് ക്ലബുകളിലെയും കായികരംഗത്തെയും സജീവസാന്നിധ്യവുമായ പ്രേമദാസന്റെ ശിക്ഷണത്തില്‍ അനേകം വിദ്യാര്‍ത്ഥികള്‍ ബ്ലാക് ബെല്‍റ്റ് ഉള്‍പ്പെടെ മികവു തെളിയിച്ചിട്ടുണ്ട്.

റിയാദില്‍ നടന്ന കിംഗ് ടൈഗര്‍ ഇന്‍വിറ്റേഷണല്‍ തായ്‌ക്കോണ്ടോ ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പിലും ഇന്റെര്‍സ്‌കൂള്‍ പൂംസേ ആന്‍ഡ് സ്പീഡ് കിക്കിങ് ചാമ്പ്യന്‍ഷിപ്പിലും പ്രേമദാസന്റെ ശിക്ഷണത്തിലാണ് ഇന്ത്യന്‍ ടൈഗേഴ്‌സ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത്. കൊറിയന്‍ കുക്കിവോണ്‍ തായ്‌ക്കോണ്ടോ തേര്‍ഡ് ഡാന്‍ സ്വന്തമാക്കുന്ന അപൂര്‍വം പ്രവാസി പ്രതിഭകളില്‍ ഒരാളാണ് പ്രേമദാസന്‍.

Leave a Reply