Sauditimesonline

sawa
ആലപ്പു കൂട്ടായ്മ 'സവ' കുടുംബ സംഗമം

പാലക്കാട് കൂട്ടായ്മ ദമ്മാം ‘സ്‌നേഹ സംഗമം’


മുജീബ് കളത്തില്‍

ദമ്മാം: പ്രവാസ ലോകത്തും നാട്ടിലും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാലക്കാട് പ്രവാസി കൂട്ടായ്മ ദമ്മാം ‘സ്‌നേഹ സംഗമം’ സംഘടിപ്പിച്ചു. സിഹാത് നാരിയ റിസോര്‍ട്ടില്‍ നടന്ന പരിപാടി ഗ്യഹാതുര സ്മരണകള്‍ സമ്മാനിക്കുന്ന സംഗമമായി മാറി. പരിപാടിയില്‍ പ്രസിഡന്റ് റിയാസ് പറളി അധ്യക്ഷത വഹിച്ചു. ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് മുജീബ് കളത്തില്‍ ഉദ്ഘാടനം ചെയ്തു. പുതുതലമുറയെ സാമൂഹ്യിക ജീവ കാരുണ്യ മേഖലകളിലേക്ക് കൊണ്ടുവരുവാനുള്ള പ്രചോദനവും അവസരവും കൂട്ടായ്മകള്‍ ഒരുക്കണമെന്ന് മുജീബ് കളത്തില്‍ പറഞ്ഞു.

പാലക്കാട് പറളിയില്‍ നിന്നു ദമ്മാമിലെ യംങ്സ്റ്റാര്‍ എഫ് സിക്കുവേണ്ടി കളിക്കാന്‍ എത്തിയ കേരള ഫുട്‌ബോള്‍ താരം അല്‍ മാസ്സിന് കൂട്ടായ്മയുടെ ഉപഹാരം മുജീബ് കളത്തില്‍ സമ്മാനിച്ചു. ഹരിദാസ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് അനസ്, ഷഹീബ് അബൂബക്കര്‍, മണികണ്ഠന്‍ എടത്തറ, രാധിക, ഷാഹിദാ സാദിഖ്, നൂറ ഹുസൈന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഷഹീല്‍ ഷംസുദീന്‍, ഹനീഫ ഹൈനസ്, സുധീര്‍ പരുത്തിപുള്ളി, ദിയ റാസി എന്നിവരുടെ സംഗീത വിരുന്നും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഹൈനസ് ഷംസുദീന്‍, ബഷീര്‍, ശൗക്കത്ത് ആലത്തൂര്‍, ഷംസുദീന്‍ പട്ടാണി തെരുവ്, സുമയ്യ ഷംസുദീന്‍, ഷാജി ഷുഹൈബ്, ഷംസി ഷഫീഖ്, സുനീത, സുമയ്യ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. ഹുസൈന്‍ മൊയ്ദുട്ടി, ശിഹാബ് അല്‍ ഹൂര്‍, ഷൗക്കത്ത് അല്‍ ഹൂര്‍, സ്വലാഹ് ഷംസുദീന്‍, തമീം സാദിഖ്, അബ്ദുള്‍ റഹിമാന്‍, സൈനുല്‍ ആബിദീന്‍, അസ്‌ക്കര്‍ അലി, നൗഫല്‍ അല്‍ ഹൂര്‍, അബ്ദുള്‍ സലാം കിഴക്കഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി. ഫിദാ റിയാസ്, അഫ്‌നിദാ ഷംസുദീന്‍ എന്നിവര്‍ അവതാരകരായിരുന്നു. പാലക്കാട് പ്രവാസി കൂട്ടായ്മ വൈസ് പ്രസിഡന്റ് അന്‍ഷാദ് അസീസ് സ്വാഗതവും ട്രഷറര്‍ അന്‍വര്‍ സാദിഖ് നന്ദിയും പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top