Sauditimesonline

oicc if ed
റിയാദ് ഒഐസിസി ജനകീയ ഇഫ്താര്‍

എയര്‍പോര്‍ട്ടിലേയ്ക്കുളള യാത്രക്കിടെ മലയാളി തീര്‍ഥാടക മരിച്ചു

റിയാദ്: മദീന വിമാനത്താവളത്തിലേയ്ക്കുളള യാത്രാ മധ്യേ മലയാളി ഉംറ തീര്‍ഥാടക മരിച്ചു. മലപ്പുറം ഉള്ളണം അട്ടക്കുഴിങ്ങര അമ്മാംവീട്ടില്‍ മൂസ ഹാജിയുടെ മകള്‍ ഉമ്മു സല്‍മയാണ് (49) മരിച്ചത്. മൂന്നിയൂര്‍ കളിയാട്ടുമുക്കില്‍ മരക്കടവന്‍ മുസ്തഫയുടെ ഭാര്യയാണ്. ഫെബ്രുവരി 19നാണ് സ്വകാര്യ ഉംറ ഗ്രൂപ്പില്‍ ജിദ്ദയിലെത്തിയത്.

മക്കയിലെത്തിന ഉംറ നിര്‍വഹിച്ചശേഷം മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ ബസില്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് മരണം. മൃതദേഹം നാട്ടിലെത്തിച്ച് കളിയാട്ടുമുക്ക് എം.എച്ച്. നഗര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യാന്‍ ശ്രമം തുടങ്ങി. മാതാവ് പാത്തുമ്മു. മക്കള്‍ മുഹ്‌സിന, മുഹ്‌സിന്‍, സഫ്‌ന. മരുമകള്‍ റൗഫിയ.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top