Sauditimesonline

forma
ഫോര്‍മ ഇഫ്താര്‍ വിരുന്ന്

സൗദിയില്‍ മഴയ്ക്കു സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ അടുത്ത ഏതാനും ദിവസങ്ങളില്‍ കനത്ത മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മലവെളളപ്പാച്ചിലിനും താഴ്‌വരകളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. മഴയോടൊപ്പം ആലിപ്പഴ വര്‍ഷം, ചുഴലിക്കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്.

റിയാദ്, വടക്കന്‍ അതിര്‍ത്തി പ്രദേശം, അല്‍ ജൗഫ്, തബൂക്ക്, ഹായില്‍, അല്‍ ഖസീം, കിഴക്കന്‍ പ്രവിശ്യ, മക്ക, മദീന, അല്‍ബാഹ, അസീര്‍, ജിസാന്‍ എന്നീ പ്രദേശങ്ങളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് എസ്എംഎസ് സന്ദേശം നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളിലും താഴ്‌വരകളിലും ജനങ്ങള്‍ മാറിനില്‍ക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top