
റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മ കോഴിക്കോടന്‍സ് റിയാദ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന വിരുന്നില്‍ ചീഫ് ഓര്‍ഗനൈസര്‍ കബീര്‍ നല്ലളം അധ്യക്ഷത വഹിച്ചു. മുനിബ് പാഴുര്‍, മിര്‍ഷാദ് ബക്കര്‍, അബ്ബാസ് കെകെ, പ്രഷീദ് തൈക്കൂടത്തില്‍, നിബിന്‍ ഇന്ദ്രനീലം, ലത്തീഫ് ലക്‌സ, റീജോഷ് കടലുണ്ടി, അനില്‍ മാവൂര്‍ എന്നിവര്‍ പുതുതായി കൂട്ടായ്മയില്‍ ചേര്‍ന്ന അംഗങ്ങള്‍ക്കു ഉപഹാരം സമ്മാനിച്ചു. കോഴിക്കോടന്‍സ് കുടുംബത്തിലെ വനിതകള്‍ ചേര്‍ന്ന് ഉണ്ടാക്കിയ വിഭവസമൃദ്ധമായ പലഹാരങ്ങള്‍ വൈവിധ്യമായി.

ഇഫ്താര്‍ വിരുന്നിനു റാഫി കൊയിലാണ്ടി, അര്‍ഷാദ് ഫറോക്ക്, മോഹിയുദ്ധീന്‍ ചേവായൂര്‍, മുജീബ് മുത്താട്ട്, റംഷി ഓമശ്ശേരി, ഷമീം മുക്കം എന്നിവര്‍ നേതൃത്വം നല്‍കി, ഫൈസല്‍ പൂനൂര്‍ നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.